Ultimate magazine theme for WordPress.

*ഡബ്ലിനിൽ ഇജിഎം വാർഷിക കൺവെൻഷനും യൂത്ത് സെമിനാറും ഒക്ടോബർ 29 മുതൽ*

ഡബ്ലിൻ: ഇമ്മാനുവേൽ ഗോസ്പൽ മിഷൻ (ഇജിഎം) ഡബ്ലിന്റെ ആഭിമുഖ്യത്തിൽ വാർഷിക കൺവെൻഷനും യൂത്ത് സെമിനാറും ഒക്ടോബർ 29 മുതൽ 31 വരെ ഡബ്ലിനിലെ ഇജിഎം ചർച്ച് ഹാളിൽ വെച്ച് നടക്കും. പാസ്റ്റർ ജോ തോമസ്, പാസ്റ്റർ ടി.ഡി. ബാബു എന്നിവർ വചനശുശ്രൂഷ നിർവ്വഹിക്കും.

ഒക്ടോബർ 29, 30 തീയതികളിൽ വൈകിട്ട് 6.30 മുതൽ രാത്രി 9 വരെയും 31-ന് വൈകിട്ട് 6.30 മുതൽ രാത്രി 9 വരെയുമാണ് കൺവെൻഷൻ. അവസാന ദിവസമായ ശനിയാഴ്ച രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1 വരെ യുവജനങ്ങൾക്കായി പ്രത്യേക സെമിനാറും ക്രമീകരിച്ചിട്ടുണ്ട്.

ഇജിഎം പ്രസിഡന്റ് പാസ്റ്റർ ബിനിൽ എ. ഫിലിപ്പ്, സെക്രട്ടറി ബിജു സാമുവൽ രാജു, യൂത്ത് സെക്രട്ടറി ക്രിസ് ഷാജി എന്നിവർ നേതൃത്വം നൽകും. സമ്മേളനത്തിലേക്ക് ഏവരെയും സംഘാടകർ സ്വാഗതം ചെയ്തതായി മനോജ് മണി അറിയിച്ചു.

Sharjah city AG

Comments are closed.