വാർത്ത : ചാക്കോ കെ. തോമസ്
ബെംഗളൂരു: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ബെംഗളൂfരു സെന്റർ വൺ 20-ാമത് വാർഷിക കൺവൻഷൻ ഹൊരമാവ് അഗ്ര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഓഡിറ്റോറിയത്തിൽ സമാപിച്ചു. ദൈവം മനുഷ്യന് നൽകിയിരിക്കുന്നത് അനന്ത സാധ്യതകളുടെ ലോകമാണെന്ന് പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ് പ്രസ്താവിച്ചു
കൺവെൻഷന്റെ സമാപന ദിന സംയുക്ത ആരാധനയിൽ തിരുവത്താഴ ശുശ്രൂഷയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാസ്റ്റർ സജി ചക്കുംചിറ യോഗത്തിൽ അധ്യക്ഷത വഹിക്കുകയും പാസ്റ്റർ ബി. മോനച്ചൻ കായംകുളം മുഖ്യപ്രഭാഷണവും നടത്തി.
നാല് ദിവസങ്ങളിലായി വളരെ വിപുലമായി നടന്ന കൺവെൻഷനിൽ പാസ്റ്റർമാരായ കെ.കെ. മാത്യു നിലമ്പൂർ, ബി. മോനച്ചൻ കായംകുളം, ഡോ. എബി പീറ്റർ കോട്ടയം എന്നിവർ വചനശുശ്രൂഷ നിർവ്വഹിച്ചു.ഗായകൻ ടിബിൻ തങ്കച്ചനോടൊപ്പം ഡിസ്ട്രിക്റ്റ് കയർ സംഗീത ശുശ്രൂഷ നിർവ്വഹിച്ചു. പാസ്റ്റർ ജോർജ് ഏബ്രഹാം, പാസ്റ്റർ സജി ചക്കുംചിറ, പാസ്റ്റർ സാബു ജോൺ എന്നിവർ നേതൃത്വം നൽകി.

Comments are closed.