Ultimate magazine theme for WordPress.

വിവാഹ നിയമ ഭേദഗതി: പ്രതിഷേധവുമായി പാക്കിസ്ഥാനിൽ ക്രൈസ്തവ സഭ

പാകിസ്ഥാൻ : പാക്കിസ്ഥാനിൽ ക്രൈസ്തവർക്കായി നിലവിലുള്ള വിവാഹ-വിവാഹമോചന നിയമങ്ങളിൽ ഭേദഗതി വരുത്താനുള്ള സർക്കാരിന്റെ പുതിയ ബില്ലിനെതിരെ ബൈബിൾ തത്ത്വങ്ങളും സഭാ നിയമങ്ങളും ചൂണ്ടിക്കാട്ടി രാജ്യത്തെ ക്രൈസ്‌തവ സഭകൾ പ്രതിഷേധം ശക്തമാക്കി.

അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ വിവാഹ ബന്ധം വേർപെടുത്താൻ അനുവാദം നൽകുന്നത് ക്രിസ്തീയ അധ്യാപനങ്ങൾക്ക് വിരുദ്ധമാണെന്നും, സഭാ നേതൃത്വവുമായി കൂടിയാലോചിക്കാതെയാണ് ഭേദഗതികൾ കൊണ്ടുവന്നതെന്നും സഭ ആരോപിച്ചു.

ന്യൂനപക്ഷ വ്യക്തിനിയമങ്ങളിൽ മാറ്റം വരുത്തുമ്പോൾ വിശ്വാസപ്രമാണങ്ങളെ മാനിക്കണമെന്നും ദൈവവചനത്തിന് വിരുദ്ധമായ വകുപ്പുകൾ ഒഴിവാക്കിക്കൊണ്ട് മാത്രമേ പുതിയ ബിൽ നിയമമാക്കാവൂ എന്നും പാക്കിസ്ഥാനിലെ സഭാ നേതൃത്വം സർക്കാരിനോട് ആവശ്യപ്പെട്ടു.

Sharjah city AG

Comments are closed.