Ultimate magazine theme for WordPress.

ബ്രദർ ജോസഫ് ഡേവിഡ് (59) നിത്യതയിൽ

മുംബൈ: ചർച്ച് ഓഫ് ഗോഡ്, നെരൂൾ ദൈവസഭാംഗമായിരുന്ന തിരുവല്ല നിരണം കളരിത്തറ വീട്ടിൽ പരേതരായ ഡേവിഡിന്റേയും മേരി ഡേവിഡിന്റേയും മകൻ ബ്രദർ ജോസഫ് ഡേവിഡ് (59) കർത്താവിൽ നിദ്ര പ്രാപിച്ചു.. ദുഃഖിതരായ കുടുംബാംഗങ്ങളെയും പ്രിയപ്പെട്ടവരെയും പ്രാർത്ഥനയിൽ ഓർത്താലും.

“കർത്താവിൽ മരിക്കുന്ന വൃതന്മാർ ഭാഗ്യമുള്ളവർ.”

— വെളിപ്പാട് 14:13

ഭാര്യ :ഡാർസി ജോൺ

മക്കൾ : സെൻസൻ ഡേവിഡ്‌, ഡെൻലിൻ ഡേവിഡ്.

പ്രിയ സഹോദരന്റെ വേർപാടിൽ ദുഃഖിതരായിരിക്കുന്ന കുടുംബത്തിന് ദൈവം തന്റെ ആശ്വാസവും ശക്തിയും സമാധാനവും നൽകട്ടെ.

സംസ്കാര ശുശ്രൂഷ ബുധനാഴ്ച രാവിലെ ന്യൂ ബോംബെ ക്രിസ്ത്യൻ സെമിത്തേരിയിൽ, ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, നെരൂൾ ദൈവസഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടും.

ദുഃഖിതരായ കുടുംബത്തെ ഏവരും തങ്ങളുടെ വിലയേറിയ പ്രാർത്ഥനയിൽ ഓർക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Sharjah city AG

Comments are closed.