Ultimate magazine theme for WordPress.

*റഷ്യയിൽ ക്രൈസ്തവ ശുശ്രൂഷാ സംഘടനകൾക്ക് വിലക്ക്; സുരക്ഷാ ഭീഷണിയെന്ന് ജനറൽ പ്രോസിക്യൂട്ടർ കാര്യാലയം*

റഷ്യ : റഷ്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ക്രിസ്ത്യൻ മിനിസ്ട്രികൾ ഉൾപ്പെടെയുള്ള വിദേശ സംഘടനകൾക്ക് ജനറൽ പ്രോസിക്യൂട്ടർ ഓഫീസ് വിലക്കേർപ്പെടുത്തിയതായി മനുഷ്യാവകാശ സംഘടനയായ ‘ഫോറം 18’ വെളിപ്പെടുത്തി. ഈ ഉത്തരവിനെത്തുടർന്ന് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘മിഷൻ യുറേഷ്യ’ എന്ന പ്രസ്ഥാനത്തെ റഷ്യൻ നീതി ന്യായ മന്ത്രാലയം ‘അഭികാമ്യമല്ലാത്ത സംഘടനകളുടെ’ ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തി.

റഷ്യൻ നിയമപ്രകാരം കറുത്ത പട്ടികയിൽ ഉൾപ്പെടുത്തിയ ഇത്തരം സംഘടനകളുമായി സഹകരിക്കുന്ന പൗരന്മാർക്കും സ്ഥാപനങ്ങൾക്കും വൻ തുക പിഴയും കഠിനമായ ക്രിമിനൽ നടപടികളും നേരിടേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി. വിദേശ ഏജൻസികളുമായുള്ള ബന്ധം തടയുന്നതിന്റെ ഭാഗമായി പ്രാദേശിക ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെ റഷ്യൻ ഭരണകൂടം ഇതിനോടകം തന്നെ കടുത്ത നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

Sharjah city AG

Comments are closed.