Ultimate magazine theme for WordPress.

പെന്തെക്കോസ്ത് മിഷൻ മിഡിൽ ഈസ്റ്റ് കണ്‍വൻഷൻ ദുബായിൽ ആരംഭിച്ചു

ദുബൈ: പരിശുദ്ധാത്മാവ് വിശ്വാസികൾക്കു നൽകന്നതു വിജയത്തിൻ്റെ ഗാനങ്ങളാണെന്നു കൊൽക്കൊത്ത സെൻ്റർ പാസ്റ്റർ കെ.വി. സഖറിയ പ്രസ്താവിച്ചു.

മധ്യപൂർവ്വ ദേശത്തെ ഏറ്റവും വലിയ ആത്മീയസംഗമമായ ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ (ന്യൂ ടെസ്റ്റ്മെന്‍റ്

ചർച്ച്) മിഡിൽ ഈസ്റ്റ് വാർഷിക സെന്റർ കണ്‍വന്‍ഷൻ്റെ പ്രാരംഭ ദിനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .

പാപത്തിൽ നിന്നു മോചനം പ്രാപിച്ച് നിരന്തരം ജയിച്ചു മുന്നേറാനുള്ള വിളിയാണു ദൈവം നമുക്കു നൽകിയിരിക്കുന്നതെന്നും സഭയ്ക്കു അന്ത്യത്തിൽ ദൈവം നൽകുന്ന വിജയഗാനം മറ്റാർക്കും പഠിക്കാനോ ആലപിക്കാനോ കഴിയുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു

ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എസ്.ഏബ്രഹാമിൻ്റെ (ലാലു ) പ്രാർഥനയോടെയാണ് കൺവെൻഷൻ ആരംഭിച്ചത്.

മിഷൻ പ്രവർത്തകർ കൺവെൻഷൻ ഗാനങ്ങൾ ആലപിച്ചു.

ദുബായ് ഹെൽത്ത് കെയർ സിറ്റി മെട്രോ സ്റ്റേഷന് സമീപമുള്ള ഗ്രാൻഡ് ഹയാത്ത് ദുബായ് എക്സിബിഷൻ സെൻ്ററിൽ നടക്കുന്ന കൺവെൻഷൻ ഞായറാഴ്ച സമാപിക്കും.

ഇന്ന് മുതൽ

ദിവസവും രാവിലെ ഒൻപതിന് പൊതുയോഗം, ഉപവാസ പ്രാർഥന, വൈകിട്ട് മൂന്നിന് കാത്തിരിപ്പ് യോഗം, വൈകിട്ട് 6.45 ന് ഗാനശുശ്രൂഷയും സുവിശേഷയോഗവും , വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 ന് സൺ‌ഡേ സ്കൂൾ അധ്യാപകരുടെ മീറ്റിംങ് , ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് യുവജന മീറ്റിങ് എന്നിവ നടക്കും. സഭയുടെ പ്രധാന ശുശ്രൂഷകർ പ്രസംഗിക്കും.

സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9ന് ദുബായ്, ഷാർജ, അബുദാബി, അലൈൻ, ഫുജൈറ, റാസൽകൈമാ, ജബൽഅലി തുടങ്ങിയ യുഎഇയിലെ സഭകളുടെയും ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, ഒമാൻ, ജോർദാൻ തുടങ്ങിയ മധ്യപൂർവ്വപ്രദേശങ്ങളിലെ സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോടെ കൺവെൻഷൻ സമാപിക്കും .

മിഡിൽ ഈസ്റ്റ് സെന്റർ പാസ്റ്റർ എസ്.ക്രിസ്റ്റഫർ എബനേസർ ,

അസി.സെൻ്റർ ഇൻ ചാർജ് എൽഡർ . രാജൻ ജോർജ് എന്നിവരും സഹ ശുശ്രൂഷകരും കൺവൻഷന് നേതൃത്വം നൽകുന്നു.

 

വാർത്ത : ചാക്കോ കെ. തോമസ്

Sharjah city AG

Comments are closed.