കാനഡ : ഇന്റർനാഷണൽ റിവൈവൽ അസംബ്ലി (ഐ.ആർ.എ.) കാനഡയുടെ ഏഴാമത് വാർഷിക കൺവെൻഷൻ “UNARV 2026” ഒക്ടോബർ 9 മുതൽ 11 വരെ നോവ സ്കോഷയിലെ ബെഡ്ഫോർഡിലുള്ള ‘Lebrun Recreation Centre’-ൽ വെച്ച് നടക്കും. അറ്റ്ലാന്റിക് കാനഡയിലെ ആദ്യ മലയാളി സഭയായ ഐ.ആർ.എ. ഹാലിഫാക്സ് ആണ് ഈ അന്താരാഷ്ട്ര കൺവെൻഷന് ആതിഥേയത്വം വഹിക്കുന്നത്.
തുടർച്ചയായ ഏഴാം വർഷവും സംഘടിപ്പിക്കുന്ന ഐ.ആർ.എ.യുടെ സംയുക്ത ആരാധനയും വാർഷിക കൺവെൻഷനും കാനഡയിലെ മലയാളി ക്രൈസ്തവ സമൂഹത്തിന്റെ ശ്രദ്ധേയമായ ആത്മീയ സംഗമമായി മാറും. കൺവെൻഷന്റെയും സംയുക്ത ആരാധനയുടെയും വിജയകരമായ നടത്തിപ്പിനായുള്ള മുന്നൊരുക്കങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് സംഘാടകർ അറിയിച്ചു.
പ്രശസ്ത സുവിശേഷ പ്രസംഗകനായ പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൺ പ്രധാന പ്രഭാഷകനായി പങ്കെടുത്ത് ദൈവവചന സന്ദേശം നൽകും. “ദി എക്കോസ് ഓഫ് പ്രെയ്സ്” ഗാനശുശ്രൂഷയ്ക്കും ആരാധനയ്ക്കും നേതൃത്വം നൽകുന്നതാണ്.

Comments are closed.