അമേരിക്ക : ഐ.പി.സി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയന്റെ 26-ാമത് വാർഷിക കൺവെൻഷൻ സെപ്റ്റംബർ 4 വെള്ളി മുതൽ 6 ഞായർ വരെ സൗത്ത് ഫ്ലോറിഡയിലുള്ള ഐ.പി.സി ചർച്ചിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
റവ. ഡോ. വിൽസൺ വർക്കി, റവ. ഡോ. തോംസൺ കെ. മാത്യു എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. സംയുക്ത സഭാ ആരാധന, തിരുവത്താഴ ശുശ്രൂഷ, യുവജന-സഹോദരി സമ്മേളനങ്ങൾ, കൗൺസിൽ യോഗം എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
റീജിയൻ പ്രസിഡന്റ് പാസ്റ്റർ കെ.സി. ജോൺ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഫ്ലോറിഡ, ജോർജിയ, തെന്നസ്സി, സൗത്ത് കരോലിന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധിയായ വിശ്വാസികളും ശുശ്രൂഷകരും ഈ യോഗങ്ങളിൽ പങ്കെടുക്കും.

Comments are closed.