ചെന്നൈ: ചർച്ച് ഓഫ് ഗോഡ് തമിഴ്നാട് സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പായി റവ. എ. ജാക്കി ചുമതലയേറ്റു. ചർച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യൻ റീജിയണൽ സൂപ്രണ്ട് റവ. ഡോ. സി. സി. തോമസ് പ്രതിഷ്ഠാപന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
ഡിസ്ട്രിക്റ്റ് പാസ്റ്റർ, കൗൺസിൽ അംഗം, ഗവേണിംഗ് ബോഡി അംഗം, ബൈബിൾ കോളേജ് രജിസ്ട്രാർ, എഡ്യൂക്കേഷൻ ഡയറക്ടർ എന്നീ നിലകളിൽ മികച്ച സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് റവ. എ. ജാക്കി. കന്യാകുമാരി ജില്ലയിലെ അരുമന സ്വദേശിയായ അദ്ദേഹം നിലവിൽ കോയമ്പത്തൂർ സഭയുടെ സീനിയർ പാസ്റ്ററായി ശുശ്രൂഷ ചെയ്തുവരികയായിരുന്നു.
നിയുക്ത ഓവർസിയർ പാസ്റ്റർ ജെയ്ക്കിനും സ്ഥാനമൊഴിഞ്ഞ ഓവർസിയർ പാസ്റ്റർ എബനേസർ സെൽവരാജിനും വിവിധ സഭാ നേതാക്കളും വിശ്വാസികളും അഭിനന്ദനങ്ങൾ അറിയിച്ചു.

Comments are closed.