Ultimate magazine theme for WordPress.

മുതുകുളം ഐപിസി ഒന്നാമത്, പത്തിയൂർ പെനിയേൽ റണ്ണർ അപ്പ്; താലന്ത് പരിശോധന ഫലം പ്രഖ്യാപിച്ചു

*ചേപ്പാട്: ഐ.പി.സി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് സണ്ടേസ്കൂൾസ് അസോസിയേഷന്റെ 2026-ലെ താലന്ത് പരിശോധന ചേപ്പാട് പ്രത്യാശ ദീപം ആഡിറ്റോയത്തിൽ നടന്നു. ഡിസ്ട്രിക്ട് സൂപ്രണ്ട് ബ്രദർ അനിൽ കാർത്തികപ്പള്ളിയുടെ അധ്യക്ഷതയിൽ ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് വൈസ് പ്രസിഡന്റ്‌ പാസ്റ്റർ മാത്യു എബ്രഹാം പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്തു.

ആറ് വിഭാഗങ്ങളിലായി 160-ൽ പരം വിദ്യാർത്ഥികളും അധ്യാപകരും ഈ വർഷത്തെ താലന്ത് പരിശോധനയിൽ പങ്കാളികളായി. സെന്റർ സണ്ടേസ്കൂൾ പ്രസിദ്ധികരിച്ച സർക്കുലർ പ്രകാരം ആണ് മത്സരങ്ങൾ നടന്നത്. മുതുകുളം ഐ പി സി പ്രയർ സെന്റർ ഓവറോൾ ചാമ്പ്യൻഷിപ്പും പത്തിയൂർ പെനിയേൽ റണ്ണർ അപ്പും ആറാട്ടുവഴി പ്രയർ സെന്റർ സെക്കന്റ് റണ്ണർ അപ്പും ആയി.

ബെറ്റിന കെ. സാബു വ്യക്തിഗത ചാമ്പ്യനും ഡാനിയേൽ വ്യക്തിഗത റണ്ണർ അപ്പും ആയി. ഡിസ്ട്രിക്ട് സൺഡേസ്കൂൾ എക്സിക്യൂട്ടീവ്സ്‌ പാസ്റ്റമാരായ ജോയി തോമസ്, സാബു തോമസ് , കെ. രമേശ്‌, സാജൻ ഈശോ സഹോദരന്മാരായ
പി. വി. സാം, ജോബി ജോൺ കമ്മറ്റി അംഗങ്ങളായ ബ്രദർ പി. സി. ജോയ്, സിസ്റ്റേഴ്സ് ബാബിന ജോസഫ്, വിജി മനു എന്നിവർ പരിപാടികളുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. താലന്ത് കൺവീനർ പ്രയ്സി അനിൽ, ബ്രദർ ഫെബിൻ ജെ. മാത്യു എന്നീവർ ടാബുലേഷൻ വർക്ക് ചെയ്തു. സെന്റർ സെക്രട്ടറി പാസ്റ്റർ മനു വർഗീസ് ആശംസ അറിയിച്ചു.

Sharjah city AG

Comments are closed.