Ultimate magazine theme for WordPress.

കപടമില്ലാത്ത ശിഷ്യൻ : ബർത്തൊലോമായി

സിസ്റ്റർ വിന്നി ജിജോ

 

ബർത്തൊലോമായി യേശുക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായിരുന്നു, അവനെ നഥനയേൽ എന്നും വിളിച്ചിരുന്നു. ഫിലിപ്പോസ് അവനോട് മശിഹയെ കണ്ടെത്തി എന്ന് പറഞ്ഞപ്പോൾ, “നസറെത്തിൽ നിന്ന് വല്ല നന്മയും വരുമോ?” എന്ന് സംശയിച്ചെങ്കിലും, യേശുവിനെ കാണാൻ ബർത്തൊലോമായി വന്നു. യേശു അവനെ കണ്ടപ്പോൾ തന്നെ “ഇതാ കപടമില്ലാത്ത ഒരു യഥാർത്ഥ യിസ്രായേല്യൻ” എന്ന് പറഞ്ഞു.

യേശു തന്നെ അത്തിമരത്തിൻ കീഴിൽ കണ്ടു എന്നറിഞ്ഞപ്പോൾ അവന്റെ സംശയം മാറി, അവൻ “നീ ദൈവപുത്രനാകുന്നു” എന്ന് ഏറ്റുപറഞ്ഞു. അന്ന് മുതൽ അവൻ യേശുവിന്റെ വിശ്വസ്തനായ ശിഷ്യനായി മാറി.

അദ്ദേഹം ഇന്ത്യയിലും അർമേനിയയിലും പോയി സുവിശേഷം അറിയിച്ചു. അർമേനിയയിൽ വെച്ച് വിശ്വാസത്തിന്റെ പേരിൽ അദ്ദേഹത്തെ പിടികൂടി.
അവിടെ വെച്ച് *ജീവനോടെ തൊലി ഉരിഞ്ഞ്, പിന്നീട് തലവെട്ടി കൊലപ്പെടുത്തി.* അങ്ങനെ അദ്ദേഹം രക്തസാക്ഷിയായി മരിച്ചു.
*”സംശയത്തിൽ നിന്ന് വിശ്വാസത്തിലേക്ക് മാറി, കപടമില്ലാത്ത ഹൃദയത്തോടെ യേശുവിനായി ജീവിച്ചു മരിച്ചവനാണ് ബർത്തലോമിയോ.”*

Sharjah city AG

Comments are closed.