Ultimate magazine theme for WordPress.

പെൺകുട്ടിയുടെ നിർബന്ധിത മതപരിവർത്തനം: പാകിസ്താനോട് സുരക്ഷ ഉറപ്പാക്കാൻ അമേരിക്ക

പാകിസ്ഥാൻ : പാകിസ്താനിൽ തട്ടിയെടുക്കപ്പെട്ട് നിർബന്ധിതമായി ഇസ്ലാം മതത്തിലേക്ക് മാറ്റപ്പെട്ട നേഹ ഫക്കീർ (18) എന്ന ക്രൈസ്തവ പെൺകുട്ടിയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 11 യു.എസ് ജനപ്രതിനിധികൾ പാകിസ്താൻ സർക്കാരിന് കത്തയച്ചു. മാർച്ച് 24-ന് കാണാതായ പെൺകുട്ടിയെ പിന്നീട് ലാഹോറിലെ മദ്രസയിലാണ് കണ്ടെത്തിയത്.

പെൺകുട്ടിക്ക് ഭയരഹിതമായി തീരുമാനങ്ങളെടുക്കാനും കുടുംബവുമായി നേരിട്ട് സംസാരിക്കാനും അവസരമൊരുക്കണമെന്ന് യു.എസ് പ്രതിനിധികൾ ആവശ്യപ്പെട്ടു. ഏതൊരു പൗരനും സ്വന്തം മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനും അവകാശം നൽകുന്ന പാകിസ്താൻ ഭരണഘടനയുടെ അനുച്ഛേദം 20, 25 എന്നിവ മുൻനിർത്തിയാണ് കത്തിൽ പ്രതികരിച്ചിരിക്കുന്നത്.

മനുഷ്യാവകാശ സംഘടനയായ ‘ക്രിസ്റ്റ്യൻ സോളിഡാരിറ്റി ഇന്റർനാഷണൽ’ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് യു.എസ് കോൺഗ്രസ് അംഗങ്ങൾ പാകിസ്താൻ നിയമമന്ത്രിക്കും നീതിന്യായ മന്ത്രാലയത്തിനും കത്തയച്ചത്. പാകിസ്താനിലെ ക്രൈസ്തവ ന്യൂനപക്ഷ പെൺകുട്ടികൾ നിരന്തരം നേരിടുന്ന തട്ടിയെടുക്കലും നിർബന്ധിത മതപരിവർത്തനവും അവസാനിപ്പിക്കാൻ കർശന നടപടി വേണമെന്ന് അവർ ആവശ്യപ്പെട്ടു.

Sharjah city AG

Comments are closed.