കോഴിക്കോട്: മലബാറിൽ ഉള്ള വിവിധ സഭാ -സംഘടനകളുടെയും പാസ്റ്റേഴ്സ് ഫെലോഷിപ്പുകളുടെയും സംയുക്ത സഹകരണത്തിൽ സംഘടിപ്പിക്കുന്ന ഏകദിന സെമിനാർ സെപ്റ്റംബർ 9ന് കോഴിക്കോട് കുതിരവട്ടം എ പി ബാലകൃഷ്ണപിള്ള റോഡിൽ ദേശപോഷണി ഓഡിറ്റോറിയത്തിൽ നടക്കും.
ജീസസ് റെഡിംസ് മിനിസ്ട്രീ സ്ഥാപകൻ മോഹൻ സി ലാസറസ് മുഖ്യ സന്ദേശം നൽകും. ഭക്ഷണക്രമീകരണങ്ങൾ ഉള്ളതിനാൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. റെജിസ്ട്രേഷൻ ഫീസില്ല.
പാസ്റ്റർമാരായ ബാബു എബ്രഹാം, നോബിൾ പി. തോമസ്, ബിജു തെക്കേമല, ബ്രദർ അനൂപ് ലാൽ തുടങ്ങിയവർ നേതൃത്വം നൽകും. പാസ്റ്റർമാരായ സന്തോഷ് മാത്യു, റോയി പീറ്റർ ഡേവിഡ്, ഡെന്നിസ് സ്പടികം, കെ ജെ ജോബ്, റെയ് ജയരാജ്, അനൂപ് ലാൽ, കെ കെ മാത്യു, ജോം ജോസഫ് എന്നിവർ ജില്ലാ കോഡിനേറ്റർമാരായി പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് : 9249555333, 8157089397

Comments are closed.