Ultimate magazine theme for WordPress.

24 മത് മലയാളി പെന്തക്കോസ്റ്റൽ അസ്സോസിയേഷൻ കോൺഫറൻസ് കേംബ്രിഡ്ജിൽ

യു. കെ & യൂറോപ്പിലെ മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ കൂട്ടായ്മയായ മലയാളി പെന്തക്കോസ്റ്റൽ അസോസിയേഷൻ യു. കെ. & യൂറോപ്പിന്റെ 24 മത് നാഷണൽ കോൺഫറൻസ് ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിനടുത്തുള്ള ബെഡ്ഫോർഡിൽ 2027 മാർച്ച് 26, 27, 28 തീയതികളിൽ നടത്തപ്പെടുന്നു. എം. പി. എ.യുടെ പ്രസിഡന്റ് പാസ്റ്റർ ജെയിംസ് സാമുവേൽ ഉദ്ഘാടനം നിർവഹിക്കും. “ഉത്തമമായ സമ്പത്ത്”(എബ്രായർ 10:34) എന്നുള്ള തീമിൽ നിന്നും റവ. ഡോ. ഷാജി കെ. ദാനിയേൽ, റവ. ജോയ് തോമസ് എന്നിവർ ദൈവവചനം ശുശ്രൂഷിക്കുകയും ബ്രദർ ജിബിൻ ടൈറ്റസ് ഹെബ്രോൻ ആരാധനയ്ക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു.

 

ഏറ്റവും വിപുലമായ രീതിയിൽ ഈ വർഷം നടക്കുന്ന നാഷണൽ കോൺഫറൻസിന്റെ എല്ലാ ക്രമീകരണങ്ങളും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. സഹോദരിമാർക്കുള്ള പ്രത്യേക സമ്മേളനവും യുവജനങ്ങൾക്കായുള്ള പ്രത്യേക മീറ്റിംഗുകളും ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്നതായിരിക്കും.

വെള്ളിയാഴ്ച രാവിലെ മുതൽ ആരംഭിക്കുന്ന സമ്മേളനം ഞായറാഴ്ച പൊതു ആരാധനയോടെ അവസാനിക്കും. ഏവരേയും ഈ മഹാ സമ്മേളനത്തിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

വാർത്ത : പോൾസൺ ഇടയത്ത്

Sharjah city AG

Comments are closed.