Ultimate magazine theme for WordPress.

പാസ്റ്റർ റെനിൽ ദാസൻ (40) നിത്യതയിൽ

ഉത്തർപ്രദേശിലെ മിർസാപൂരിലുള്ള ഇന്റേണൽ ഗ്രേസ് ചർച്ചിന്റെ അസോസിയേറ്റ് പാസ്റ്ററായ പാസ്റ്റർ റെനിൽ ദാസൻ (40) അക്കരനാട്ടിൽ പ്രവേശിച്ചു

കഴിഞ്ഞ ശനിയാഴ്ച (ഓഗസ്റ്റ് 22) ശരീരത്തിന്റെ ഒരു ഭാഗം തളർന്നതിനെ തുടർന്ന് പാസ്റ്റർ റെനിലിനെ വാരണാസിയിലെ ഹെറിറ്റേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വരെ ആരോഗ്യനിലയിൽ കുറച്ച് പുരോഗതി ഉണ്ടായിരുന്നെങ്കിലും പിന്നീട് സ്ഥിതി വളരെ ഗുരുതരമായി. രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് തിങ്കളാഴ്ച രാത്രി അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. ബ്രെയിൻ ഡെത്ത് ഇന്നലെ സംഭവിച്ചിരുന്നു.

അല്പം മുമ്പ് വേലതിക വച്ച് കർതൃശന്നിധിയിലേക്ക് ചേർക്കപ്പെട്ടു

പാസ്റ്റർ റെനിൽ വെറും 40 വയസ്സുള്ള, വളരെ ചെറുപ്പക്കാരനും കഠിനാധ്വാനിയും കർത്താവിന്റെ വിശ്വസ്ത ദാസനുമാണ്. അദ്ദേഹത്തിന് ഭാര്യയും ഒരു ചെറിയ മകനുമുണ്ട്. ഈ അതീവ ദുഷ്കരമായ സമയത്ത് അവരുടെ കുടുംബത്തിന് നമ്മുടെ പ്രാർത്ഥനയും പിന്തുണയും അത്യാവശ്യമാണ്.

Sharjah city AG

Comments are closed.