കീവ് : യുക്രെയ്നിന്റെ സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി കീവിൽ സംഘടിപ്പിച്ച ദേശീയ പ്രാർത്ഥനാ പ്രാതളിൽ ആയിരത്തിലധികം പ്രമുഖ പ്രതിനിധികൾ പങ്കെടുത്തു. റഷ്യൻ അധിനിവേശത്തിനെതിരെ പോരാടുന്ന യുക്രെയ്ൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ആഗോള നേതാക്കളും ഒന്നായി പ്രാർത്ഥനയിൽ പങ്കുചേർന്നു.
വേൾഡ് ഇവാഞ്ചലിക്കൽ അലയൻസ് ജനറൽ സെക്രട്ടറി റവ. ബോട്രസ് മൻസൂർ ചടങ്ങിൽ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. യുദ്ധസാഹചര്യത്തോട് ലോകം ശീലപ്പെട്ടുപോകുന്നതാണ് ഏറ്റവും വലിയ അപകടമെന്ന് പ്രാർത്ഥനാ യോഗത്തിൽ സംസാരിക്കവേ യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കി വ്യക്തമാക്കി.
സമീപ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാർ, മുതിർന്ന യു.എസ്. രാഷ്ട്രീയ നേതാക്കൾ, സൈനിക ചാപ്ലൈൻമാർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ലിത്വാനിയൻ പ്രസിഡന്റ് ഗിതനാസ് നൗസെദ, എസ്റ്റോണിയൻ പ്രധാനമന്ത്രി ക്രിസ്റ്റൻ മിഖാൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Comments are closed.