Ultimate magazine theme for WordPress.

ഗ്രേസ് കമ്മ്യൂണിറ്റി ചർച്ചിൽ ജോൺ മക്ആർതറുടെ പിൻഗാമിയായി നഥാൻ ബുസെനിറ്റ്സ്

ടെക്സാസ് : അമേരിക്കയിലെ പ്രമുഖ ക്രിസ്തീയ സഭയായ ഗ്രേസ് കമ്മ്യൂണിറ്റി ചർച്ചിൽ അന്തരിച്ച പാസ്റ്റർ ജോൺ മക്ആർതറുടെ പിൻഗാമിയായി നഥാൻ ബുസെനിറ്റ്സിനെ പുതിയ സീനിയർ പാസ്റ്ററായി തെരഞ്ഞെടുത്തു. സഭാ മൂപ്പന്മാർ ഐകകണ്ഠ്യേനയാണ് ഈ തീരുമാനം കൈക്കൊണ്ടത്. ദൈവവചനത്തിന്റെ സത്യസന്ധമായ വ്യാഖ്യാനവും അപ്പോസ്തോലിക പഠനങ്ങളും പിന്തുടരുക എന്ന ചുമതലയാണ് സഭ ഇദ്ദേഹത്തെ ഏൽപ്പിച്ചിരിക്കുന്നത്.

അമ്പതിലധികം വർഷം സഭയെ നയിച്ച ജോൺ മക്ആർതറുടെ മരണശേഷം ഇന്ററിം പാസ്റ്ററായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു നഥാൻ. മാസ്റ്റേഴ്സ് സെമിനാരിയിലെ അധ്യാപകനും മക്ആർതറുടെ വ്യക്തിഗത സഹായിയുമായിരുന്ന നഥാൻ ചെറുപ്പം മുതലേ ഈ സഭയിലാണ് വളർന്നത്. ക്രിസ്തീയ ദൈവശാസ്ത്രത്തിൽ അഗാധമായ അറിവുള്ള ഇദ്ദേഹം റീഫോംഡ് തീയോളജിയെക്കുറിച്ചുള്ള പ്രമുഖ പുസ്തകങ്ങളുടെ രചയിതാവുമാണ്.

സഭയെ ക്രിസ്തീയ മൂല്യങ്ങളിലൂന്നി ദൈവവചനത്തിൽ നയിക്കാൻ നഥാന് സാധിക്കുമെന്ന പൂർണ്ണ വിശ്വാസത്തിലാണ് സഭാ നേതൃത്വം. മാസ്റ്റേഴ്സ് സെമിനാരിയുടെ നേതൃത്വത്തിൽ നിന്ന് പുതിയ ഇടയസ്ഥാനത്തേക്ക് മാറുമ്പോൾ നഥാനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമെന്ന് മറ്റു ശുശ്രൂഷകർ വിശ്വാസ സമൂഹത്തോട് അഭ്യർത്ഥിച്ചു.

Sharjah city AG

Comments are closed.