ദുബായ്: ഗ്ലോബൽ സ്പാർക്ക് അലൈൻസിന്റെ ആഭിമുഖ്യത്തിൽ സ്പാർക്ക് യുഎഇ കാറ്റിലിസ്റ്റ് എന്ന പേരിൽ ഓൺലൈൻ വെബിനാർ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 26-ന് യുഎഇ സമയം രാത്രി 8:30-നാണ് സൂം (Zoom) പ്ലാറ്റ്ഫോം വഴി ഈ പ്രത്യേക സെഷൻ നടക്കുന്നത്.
കൗൺസിലറും സൈക്കോളജിസ്റ്റുമായ ഡോ. സജി കെ.പി ആണ് പരിപാടിയിലെ മുഖ്യ പ്രഭാഷകൻ. അതിജീവനത്തിനപ്പുറം മികവുറ്റ ഒരു ജീവിതം കെട്ടിപ്പടുക്കുക, മാനസികവും വൈകാരികവും ആത്മീയവുമായ ഉന്നമനം ഉറപ്പാക്കുക, തൊഴിലിടങ്ങളിലും കുടുംബത്തിലും ഒരുപോലെ മികവ് പുലർത്തുക എന്നീ വിഷയങ്ങളിലാണ് സെഷൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പ്രവാസികളുടെ മാനസികാരോഗ്യവും ജീവിത വിജയവും മുൻനിർത്തിയാണ് ഈ ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചിരിക്കുന്നത്. സൂം മീറ്റിംഗ് ഐഡി: 873 0307 6323.
കൂടുതൽ വിവരങ്ങൾക്ക്: പാ. ഷിബു മുണ്ടപ്ലാക്കൽ:
+971 50 845 9417

Comments are closed.