മെക്സിക്കോ : ലൂഥറൻ സഭയുടെ ക്ഷണം സ്വീകരിച്ച് 20 വർഷം മുൻപ് ടാൻസാനിയ സന്ദർശിച്ച ഡൊൺ, ജോവാൻ ടോൽമി എന്നീ വിശ്വാസികളായ ദമ്പതികൾക്ക് ദൈവം നൽകിയ പ്രത്യേക നിയോഗമാണ് ഫാരാജ് സ്കൂൾ. ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ ദുരിതം കണ്ട ഇവർ ക്രിസ്തീയ സ്നേഹത്തോടെയും പ്രാദേശിക സഭാ നേതൃത്വത്തിന്റെ സഹകരണത്തോടെയും സ്കൂളിന് തുടക്കമിടുകയായിരുന്നു.
ലൂഥറൻ സഭയും ഫൗണ്ടേഷനും ചേർന്ന് നടത്തുന്ന ഈ ശുശ്രൂഷയിലൂടെ നൂറോളം ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സൗജന്യ താമസവും വിദ്യാഭ്യാസവും വൈദ്യസഹായവും നൽകുന്നു. സഭകൾ വഴിയാണ് കുട്ടികൾ ഈ സ്കൂളിനെക്കുറിച്ച് അറിയുന്നത്. ഭൂരിഭാഗം വിദ്യാർത്ഥികളും ക്രിസ്ത്യാനികളാണെങ്കിലും എല്ലാ മതവിഭാഗങ്ങളിലുള്ള കുട്ടികൾക്കും ഇവിടെ പ്രവേശനം നൽകുന്നുണ്ട്.
ഞായറാഴ്ചകളിലെ കുർബാനയും ആരാധനകളും, ഗായകസംഘം, വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള ബൈബിൾ വായനയും പ്രാർത്ഥനാ കൂട്ടായ്മകളും വഴിയും കുഞ്ഞുങ്ങൾക്ക് വിശ്വാസ വളർച്ചയ്ക്കുള്ള അന്തരീക്ഷം ഇവിടെയൊരുക്കുന്നു. കടുത്ത സാമൂഹിക വിവേചനവും സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിടുന്ന കുടുംബങ്ങൾക്ക് ഈ ക്രിസ്തീയ കൂട്ടായ്മ വലിയ ആശ്വാസവും പ്രത്യാശയുമായി മാറുന്നു.

Comments are closed.