യു.എസ് ക്രിസ്ത്യൻ സംഘത്തിന്റെ മെക്സിക്കൻ അതിർത്തി യാത്ര: രാഷ്ട്രീയ-വിശ്വാസ കാഴ്ചപ്പാടുകൾ തേടി ടിജുവാനയിൽ
*യു.എസ് ക്രിസ്ത്യൻ സംഘത്തിന്റെ മെക്സിക്കൻ അതിർത്തി യാത്ര: രാഷ്ട്രീയ-വിശ്വാസ കാഴ്ചപ്പാടുകൾ തേടി ടിജുവാനയിൽ*
മെക്സിക്കോ : യു.എസ് – മെക്സിക്കോ അതിർത്തിയിൽ നിലനിൽക്കുന്ന രാഷ്ട്രീയ, വിശ്വാസപരമായ കാഴ്ചപ്പാടുകളെ അടുത്തറിയുന്നതിനായി യു.എസിൽ നിന്നുള്ള ക്രൈസ്തവ പ്രതിനിധി സംഘം മെക്സിക്കോയിലെ ടിജുവാന സന്ദർശിച്ചു. കൊളറാഡോയിൽ നിന്നുള്ള പോസ്റ്റ്-ഇവാഞ്ചലിക്കൽ, എപ്പിസ്കോപ്പൽ വിഭാഗങ്ങളിൽപ്പെട്ട പ്രതിനിധികളാണ് സാൻ ഡിയേഗോ – ടിജുവാന അതിർത്തിയിലെ യഥാർത്ഥ സാഹചര്യങ്ങൾ മനസ്സിലാക്കാൻ ഈ പഠനയാത്ര സംഘടിപ്പിച്ചത്.
മൂന്ന് അടരുകളിലായി 30 അടി ഉയരത്തിൽ ഉയർന്നുനിൽക്കുന്ന വിസ്കി 8 മേഖലയിലെ അതിർത്തി മതിലിന് സമീപമാണ് സംഘം എത്തിയത്. യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പട്രോൾ ഉദ്യോഗസ്ഥരുടെ നീരീക്ഷണത്തിലുള്ള ഈ പ്രദേശത്ത് മുൻ ഇവാഞ്ചലിക്കൽ നേതാവായ ജോൺ ഹക്കിൻസ് ആണ് സംഘത്തിന് വഴികാട്ടിയായിരുന്നത്.
ഇസ്രായേൽ – ഫലസ്തീൻ മേഖലകളിലെ സമാധാന ശ്രമങ്ങൾക്ക് ശേഷം, കാലിഫോർണിയ – മെക്സിക്കോ അതിർത്തിയിലെ രാഷ്ട്രീയവും ആത്മീയവുമായ യാഥാർത്ഥ്യങ്ങൾ അമേരിക്കൻ ക്രിസ്ത്യാനികളെ പഠിപ്പിക്കുന്നതിനായി ‘ജേർണി ഹോം’ എന്ന പ്രസ്ഥാനത്തിന് രൂപം നൽകിയ വ്യക്തിയാണ് ജോൺ ഹക്കിൻസ്.

Comments are closed.