Ultimate magazine theme for WordPress.

_ലീഡർഷിപ്പ് സർട്ടിഫിക്കേഷൻ സെമിനാർ കർണാടക 2026_

ബെംഗളൂരു: ഡി.എ.പി.സി ആന്റ് ഫെയ്ത്ത് മിനിസ്ട്രീസിന്റെ സംയുക്താഭിമുഖ്യത്തിൽ പാസ്റ്റർമാർക്കും സഭാ നേതാക്കൾക്കുമായി ‘ലീഡർഷിപ്പ് സർട്ടിഫിക്കേഷൻ സെമിനാർ കർണാടക 2026’ സംഘടിപ്പിക്കുന്നു.

 

നാളെ രാവിലെ പത്തിന് ബെംഗളൂരു ഹെബ്ബാളിലെ ബഥേൽ എ ജി ചർച്ചിലാണ് സെമിനാർ നടക്കുന്നത്. ​ആർച്ച് ബിഷപ്പ് ഡോ. വിനോദ് എം. ചാക്കോ, ആർച്ച് ബിഷപ്പ് ഡോ. ബാബു ജോർജ്ജ്, ഇവാഞ്ചലിസ്റ്റ് സോനു വർഗ്ഗീസ് എന്നിവർ സെമിനാറിന് നേതൃത്വം നൽകും.

 

ബൈബിൾ അധിഷ്ഠിത പ്രബോധനങ്ങൾ, നേതൃത്വ വികസനം, ദൈവരാജ്യ കാഴ്ചപ്പാട് എന്നിവ ഉൾപ്പെടുത്തിയ പരിശീലനമാണ് നൽകുന്നത്. ​സെമിനാറിൽ പങ്കെടുക്കുന്ന ശുശ്രൂഷകർക്ക് ലീഡർഷിപ്പ് സർട്ടിഫിക്കറ്റുകളും അംഗീകാരങ്ങളും നൽകി ആദരിക്കും.

Sharjah city AG

Comments are closed.