Ultimate magazine theme for WordPress.

ശൂരനാട് നിരാഹാര സമരത്തിന് പൂർണ്ണ പിന്തുണ; ക്രിസ്ത്യൻ ഐക്യവേദിയും പെന്തെക്കോസ്റ്റ് കൗൺസിലും രംഗത്ത്

തിരുവല്ല: ക്രൈസ്തവ സമൂഹവും പ്രത്യേകിച്ച് പെന്തെക്കോസ്റ്റ് വിഭാഗവും നേരിടുന്ന സാമൂഹിക, നിയമപരമായ പൊതുവിഷയങ്ങളിൽ സംയുക്തമായി ഇടപെടാൻ ക്രിസ്ത്യൻ ഐക്യവേദിയും യുണൈറ്റഡ് പെന്തെക്കോസ്റ്റ് കൗൺസിലും തീരുമാനിച്ചു. സംഘടനകൾ തമ്മിലുള്ള സഹകരണവും ഐക്യവും ശക്തിപ്പെടുത്താനാണ് ഈ പുതിയ നീക്കം.

​ക്രൈസ്തവരുടെ അവകാശങ്ങൾ സംരക്ഷിക്കുക, പ്രശ്നങ്ങളിൽ നിയമപരമായി ഇടപെടുക, അധികാരികളുടെ ശ്രദ്ധയിൽ കാര്യങ്ങൾ എത്തിക്കുക എന്നിവയിൽ ഇരു സംഘടനകളും പരസ്പരം സഹകരിക്കും. ബാബു പറയത്തുകാട്ടിൽ, പാസ്റ്റർ സാബു ജോൺ, ഇവാഞ്ചിലിസ്റ്റ് കുഞ്ഞുമോൻ തോട്ടപ്പള്ളി തുടങ്ങിയ പ്രമുഖ നേതാക്കളാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.

​ഇതിന്റെ ആദ്യപടിയായി ശൂരനാട്ട് നടക്കുന്ന നിരാഹാര സമരത്തിന് ഇരു സംഘടനകളും പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ സംഘടനകളെ ഒന്നിപ്പിച്ച് സമുദായ നന്മയ്ക്കായി ശക്തമായ സംയുക്ത പോരാട്ടങ്ങൾ നടത്താനാണ് ഇവരുടെ തീരുമാനം.

Sharjah city AG

Comments are closed.