കലയപുരം: ദൈവസഭയുടെ തൊണ്ണൂറ്റി ആറാമത് ജനറൽ കൺവെൻഷൻ ഡിസംബർ 23 മുതൽ 27 വരെ കലയപുരത്ത് നടക്കും. 23 ബുധനാഴ്ച വൈകുന്നേരം ദൈവസഭ പ്രസിഡന്റ് പാസ്റ്റർ പി. ജോർജ്ജ് ഫിലിപ്പ് സമർപ്പണ ശുശ്രൂഷ നിർവ്വഹിക്കും.
സുവിശേഷകന്മാർക്കുള്ള സെമിനാറുകൾ, ബൈബിൾ ക്ലാസ്സുകൾ, സൺഡേ സ്കൂൾ, സി.വൈ.പി.എ., സോദരി സമാജം വാർഷികങ്ങൾ, സുവിശേഷ വേലക്കാരുടെ സമ്മേളനം, ജനറൽ ബോഡി എന്നിവ വിവിധ ദിവസങ്ങളിലെ പകൽ സമയങ്ങളിൽ നടക്കും. വൈകുന്നേരം 6 മുതൽ 9 വരെ പൊതുയോഗം ഉണ്ടായിരിക്കും.
പാസ്റ്റർ ബിനു ചാരുതയുടെ നേതൃത്വത്തിലുള്ള ദൈവസഭ കയർ സംഗീത ശുശ്രൂഷകൾ നിർവ്വഹിക്കും. ദൈവദാസന്മാർ ദൈവവചന ശുശ്രൂഷ നടത്തും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ സ്നാന ശുശ്രൂഷയും, സഭകളുടെ സംയുക്ത സഭായോഗത്തോടെ കൺവെൻഷൻ സമാപിക്കുകയും ചെയ്യും. കൺവെൻഷൻ ക്രമീകരണങ്ങൾക്കായി പാസ്റ്റർ ജോൺസൺ ഇടയാറന്മുള (പബ്ലിസിറ്റി കൺവീനർ) ഉൾപ്പെടെയുള്ള വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.

Comments are closed.