നൈജീരിയ : ഇസ്ലാം മതം ഉപപേക്ഷിച്ച് ക്രിസ്തീയ വിശ്വാസം സ്വീകരിച്ചതിനും നിർബന്ധിത വിവാഹത്തെ എതിർത്തതിനും 22-കാരിയായ യുവതിയെ അറസ്റ്റ് ചെയ്യുന്നത് നൈജീരിയൻ ഫെഡറൽ ഹൈക്കോടതി തടഞ്ഞു. കാനോ സ്റ്റേറ്റ് ഭരണകൂടത്തിനും ‘ഹിസ്ബ’ എന്ന ഇസ്ലാമിക് റിലീജിയസ് പോലീസിനുമെതിരെയാണ് വിധി.
യുവതിയുടെ വ്യക്തിസ്വാതന്ത്ര്യത്തിനും ക്രിസ്തീയ വിശ്വാസം തിരഞ്ഞെടുക്കാനുള്ള അവകാശത്തിനും മേലുള്ള കടന്നുകയറ്റമാണ് അറസ്റ്റ് നീക്കമെന്ന് കോടതി നിരീക്ഷിച്ചു. പീഡനങ്ങളിൽ നിന്ന് രക്ഷപ്പെട്ട് ക്രിസ്തീയ വിശ്വാസത്തിലേക്ക് വന്ന യുവതിക്ക് സംരക്ഷണം നൽകിയ ക്രിസ്ത്യൻ കുടുംബത്തിനെതിരെ രജിസ്റ്റർ ചെയ്ത കേസുകളും കോടതിയുടെ പരിഗണനയിലാണ്.
തനിക്ക് യേശുവിലുള്ള വിശ്വാസം തിരഞ്ഞെടുക്കാൻ നിയമപരമായ അവകാശമുണ്ടെന്നും അഭയം നൽകിയ ക്രിസ്ത്യൻ കുടുംബത്തോട് നന്ദിയുണ്ടെന്നും യുവതി പ്രതികരിച്ചു. ക്രിസ്ത്യാനികളുടെ മേൽ ഇസ്ലാമിക് പോലീസിന് അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി, യുവതിക്ക് സാമ്പത്തിക നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു.

Comments are closed.