ചൈന : വടക്കുപടിഞ്ഞാറൻ ചൈനയിൽ കാറിൽ സഞ്ചരിക്കവേ യു.എസ്.ബി (USB) ഡ്രൈവ് വഴി ബൈബിൾ വചനം കേട്ട ബ്രദർ എ.കെ എന്ന വിശ്വാസിയെ പോലീസ് അറസ്റ്റ് ചെയ്തു.
കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോൾ ചെക്ക്പോസ്റ്റിൽ വച്ചാണ് പോലീസ് വാഹനം തടയുകയും യേശുവിൽ വിശ്വസിക്കുന്നതിനാൽ ബൈബിൾ കേൾക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തത്.
ഇതേത്തുടർന്ന് ഇദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഭാര്യയോടും കുട്ടികളോടും അവിടെനിന്ന് പോകാൻ നിർദ്ദേശിച്ച പോലീസ്, ദിവസങ്ങൾ കഴിഞ്ഞിട്ടും എ.കെ എവിടെയാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

Comments are closed.