Ultimate magazine theme for WordPress.

റവ. ഡോ .ബഥേൽ സണ്ണിയ്ക്ക് കെ എസ് ജെ യു പുരസ്‌കാരം

ബെംഗളൂരു : കർണ്ണാടകയിൽ ആതുര സേവന രംഗത്തും സാമൂഹിക പ്രവർത്തനത്തിലും സ്തുത്യർഗമായ സേവനം കാഴ്ചവെച്ചതിന് ഡോ. ബഥേൽ സണ്ണിക്ക് കർണാടക സ്റ്റേറ്റ് ജേർണലിസ്റ്റ് യൂണിയൻ പുരസ്‌കാരം നൽകി ആദരിച്ചു.

ബെംഗളൂരുവിൽ നടന്ന ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ (ഐജെയു ) ദ്വിദിന പത്ര പ്രവർത്തകരുടെ ദേശീയ സമ്മേളനത്തിൽ ഐജെയു പ്രസിഡൻ്റ് ബൽവിന്ദർ സിംഗ്, ജനറൽ സെക്രട്ടറി ഡി. സോമസുന്ദർ , കെ എസ് ജെ യു സംസ്ഥാന പ്രസിഡൻ്റ് ജാനകി മോഹൻ,ജോയിൻ്റ് സെക്രട്ടറി ചാക്കോ കെ. തോമസ് എന്നിവർ ചേർന്ന് പുരസ്‌കാരം നൽകി.

രണ്ടര പതിറ്റാണ്ടിലധികമായി ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന ബാംഗ്ലൂർ ബഥേൽ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ആൻ്റ് ഹൊസ്‌മാറ്റ് എഡ്യൂക്കേഷൻ ഗ്രൂപ്പിൻ്റെ സ്ഥാപകനും പ്രസിഡൻ്റുമാണ് റവ. ഡോ ബഥേൽ സണ്ണി.

ബാംഗ്ലൂർ ബഥേൽ എജി ചർച്ച് സഭാംഗവും സുവിശേഷകനുമാണ്. പാവപ്പെട്ട വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സഹായം, സൗജന്യ ഭക്ഷണം , നിർധനരായ രോഗികൾക്ക് സൗജന്യ വൈദ്യചികിത്സ എന്നിവ ബഥേൽ ആശുപത്രി സ്ഥാപനത്തിലൂടെ നൽകി വരുന്നത് പരിഗണിച്ചാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.

Sharjah city AG

Comments are closed.