ന്യൂയോർക്ക് : പരിശുദ്ധാത്മാവ് എല്ലാ ക്രിസ്തുവിശ്വാസികളിലും വസിക്കുന്നുണ്ടെങ്കിലും, എല്ലാവരിലും ‘തങ്ങിനിൽക്കുന്നില്ല’ എന്ന് പ്രശസ്ത പെന്തക്കോസ്ത് സഭാ നേതാവുമായ ബിൽ ജോൺസൺ. ടെക്സസിൽ നടന്ന കോൺഫറൻസിൽ സംസാരിക്കവേയാണ് ബെഥേൽ ചർച്ച് മുതിർന്ന നേതാവായ അദ്ദേഹം ഈ അഭിപ്രായപ്രകടനം നടത്തിയത്.
ദൈവസാന്നിധ്യം അനുഭവിച്ചറിയുകയും ആ ആത്മീയ ബോധ്യത്തിൽ ജീവിക്കുകയും ചെയ്യുക എന്നതാണ് ഒരു ക്രിസ്ത്യാനിയുടെ ഏറ്റവും വലിയ മൂല്യമെന്ന് ജോൺസൺ വ്യക്തമാക്കി. ദൈവത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് ജീവിക്കാൻ എല്ലാവർക്കും സാധിക്കുമെങ്കിലും പലരും അത് തിരിച്ചറിയുന്നില്ലെന്നും, ആരാധന എന്നത് വെറും സംഗീതമല്ല മറിച്ച് ദൈവസാന്നിധ്യത്തിലധിഷ്ഠിതമായ ജീവിത ശൈലിയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
എന്നാൽ ബിൽ ജോൺസന്റെ ഈ പ്രസ്താവനയ്‌ക്കെതിരെ സുവിശേഷകനായ ജസ്റ്റിൻ പീറ്റേഴ്സ് രംഗത്തെത്തി. പരിശുദ്ധാത്മാവ് ഒരാളുടെ ഉള്ളിൽ വസിക്കുന്നുണ്ടെങ്കിൽ ആത്മാവ് അയാളിൽ തങ്ങിനിൽക്കുന്നില്ല എന്ന് പറയുന്നത് ബൈബിൾ തത്വങ്ങൾക്ക് നിരക്കാത്തതും യുക്തിസഹമല്ലാത്തതുമാണെന്ന് റോമാ ലേഖനവും കൊരിന്ത്യർക്ക് എഴുതിയ ലേഖനവും ഉദ്ധരിച്ച് അദ്ദേഹം വിമർശിച്ചു.

Comments are closed.