Ultimate magazine theme for WordPress.

*ലെസ്റ്ററിലെ 160 വർഷം പഴക്കമുള്ള പള്ളിയിൽ വൻ തീപിടുത്തം: മേൽക്കൂര പൂർണ്ണമായി തകർന്നു*

 

 

ലെസ്റ്റർ : ലെസ്റ്ററിലെ ജറോം സ്ട്രീറ്റിലുള്ള 160 വർഷം പഴക്കമുള്ള സെന്റ് ആൻഡ്രൂസ് പള്ളിയിൽ രാത്രിയിലുണ്ടായ വൻ തീപിടുത്തത്തിൽ മേൽക്കൂരയ്ക്ക് ഗുരുതരമായി കേടുപാടുകൾ സംഭവിച്ചു.

നഗരമധ്യത്തിലേക്ക് വൻതോതിൽ പുക ഉയർന്ന രീതിയിലായിരുന്നു തീപിടുത്തം. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.

ചൊവ്വാഴ്ച രാത്രി 11:17 ഓടെയാണ് ലെസ്റ്റർഷെയർ ഫയർ ആൻഡ് റെസ്ക്യൂ സർവീസിന് ഇതുസംബന്ധിച്ച ഫോൺ കോളുകൾ ലഭിക്കുന്നത്. എട്ട് ഫയർ എഞ്ചിനുകളും ഉയർന്ന സ്ഥലങ്ങളിലേക്ക് വെള്ളമെത്തിക്കാവുന്ന രണ്ട് വാഹനാധിഷ്ഠിത യന്ത്രങ്ങളും സ്ഥലത്തെത്തിയാണ് തീയണക്കാനുള്ള ശ്രമങ്ങൾ നടത്തിയത്.

Sharjah city AG

Comments are closed.