Ultimate magazine theme for WordPress.

നിയമപോരാട്ട ഭീഷണി: മിസോറിയിൽ ഫയർ സ്റ്റേഷനിൽ നിന്ന് ക്രൈസ്തവ പതാക അഴിച്ചുമാറ്റി

മിസോറി : ഫ്രീഡം ഫ്രം റിലീജിയൻ ഫൗണ്ടേഷൻ എന്ന സംഘടനയുടെ നിയമപരമായ മുന്നറിയിപ്പിനെ തുടർന്ന് അമേരിക്കയിലെ മിസോറിയിലുള്ള ഡയമണ്ട് ഫയർ ഡിപ്പാർട്ട്മെന്റ് കെട്ടിടത്തിന് മുന്നിൽ ഉയർത്തിയിരുന്ന ക്രൈസ്തവ പതാക അഴിച്ചുമാറ്റി. ഭരണഘടനാപരമായ നിയമങ്ങൾ പാലിച്ചാണ് പതാക മാറ്റിയതെന്ന് ഫയർ ഡിപ്പാർട്ട്മെന്റ് ഔദ്യോഗികമായി അറിയിച്ചു.

സർക്കാർ സ്ഥാപനത്തിൽ ക്രൈസ്തവ പതാക ഉയർത്തുന്നത് ഒരു പ്രത്യേക മതത്തോടുള്ള മുൻഗണനയാണെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും കാട്ടിയാണ് എഫ്.എഫ്.ആർ.എഫ് ലീഗൽ നോട്ടീസ് അയച്ചത്. തുടർന്ന് വിവാദങ്ങൾ ഒഴിവാക്കാനാണ് അധികൃതർ പതാക നീക്കം ചെയ്യാൻ തീരുമാനിച്ചത്.

പൊതുയിടങ്ങളിലെ പതാക ഉയർത്തലുമായി ബന്ധപ്പെട്ട് മുൻപ് ബോസ്റ്റണിൽ നടന്ന സുപ്രീം കോടതി വിധിയിലെ നിയമവശങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു സംഘടനയുടെ ഇടപെടൽ. എന്നാൽ വിഷയത്തിൽ കൂടുതൽ ചോദ്യങ്ങളോട് പ്രതികരിക്കാൻ ഫയർ ഡിപ്പാർട്ട്മെന്റ് വക്താവ് വിസമ്മതിച്ചു.

Sharjah city AG

Comments are closed.