മീനങ്ങാടി: അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് പ്രസ്ബിറ്ററന്മാരായി പാസ്റ്റർ ഇ.വി ജോൺ (സുൽത്താൻ ബത്തേരി), പാസ്റ്റർ വി.കെ ജെയിംസ് (കൽപ്പറ്റ), പാസ്റ്റർ ജെ.ജോൺസൻ (മാനന്തവാടി) എന്നിവരെ തെരഞ്ഞെടുത്തു. ജൂലൈ 27-ന് മീനങ്ങാടി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ നടന്ന വാർഷിക സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഡിസ്ട്രിക്ട് സൂപ്രണ്ട് ഡോ.വി.റ്റി എബ്രഹാമും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. മലബാർ ഡിസ്ട്രിക്ടിന് കീഴിലുള്ള വിവിധ സഭകളിൽ നിന്നുള്ള പ്രതിനിധികളും ശുശ്രൂഷകരും സമ്മേളനത്തിൽ പങ്കെടുത്തു.

Comments are closed.