Ultimate magazine theme for WordPress.

പ്രശസ്ത ആരാധനാ ഗായകൻ ബ്രയാൻ ഡോർക്സൺ അന്തരിച്ചു

വാഷിംഗ്‌ടൺ : ‘റിഫൈനേഴ്സ് ഫയർ’, ‘കം നൗ ഈസ് ദി ടൈം ടു വേർഷിപ്പ്’ തുടങ്ങിയ ലോകപ്രശസ്ത ആരാധനാ ഗാനങ്ങളുടെ രചയിതാവും കനേഡിയൻ ഗായകനുമായ ബ്രയാൻ ഡോർക്സൺ (60) അന്തരിച്ചു. അർബുദ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച രാവിലെ വീട്ടിലാണ് അന്തരിച്ചത്.

കഴിഞ്ഞ ഫെബ്രുവരി മുതൽ രോഗബാധിതനായിരുന്ന അദ്ദേഹത്തിന് നാലാം ഘട്ട അർബുദം സ്ഥിരീകരിക്കുകയായിരുന്നു. അവസാന നിമിഷങ്ങളിലും ദൈവവിശ്വാസത്തിലും പ്രത്യാശയിലും നിലകൊണ്ട അദ്ദേഹം കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് യാത്രയായതെന്ന് ബന്ധുക്കൾ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

വീനിയാർഡ് മ്യൂസിക് ഗ്രൂപ്പിന്റെ ഭാഗമായിരുന്ന ബ്രയാന്റെ വിയോഗത്തിൽ ആഗോള ക്രൈസ്തവ സമൂഹം അനുശോചനം രേഖപ്പെടുത്തി. ലോകമെമ്പാടുമുള്ള ദേവാലയങ്ങളിൽ തലമുറകളായി പാടിവരുന്ന അദ്ദേഹത്തിന്റെ ഗാനങ്ങൾ ആത്മീയ മാനങ്ങൾക്ക് പുതിയ അർത്ഥങ്ങൾ നൽകിയവയാണെന്നും, അദ്ദേഹത്തിന്റെ വിനയവും ലളിതജീവിതവും എന്നും ഓർമ്മിക്കപ്പെടുമെന്നും സഭാ നേതൃത്വം വ്യക്തമാക്കി.

Sharjah city AG

Comments are closed.