Ultimate magazine theme for WordPress.

വാഹനാപകടത്തിൽ എട്ടുവയസ്സുകാരിയായ മകൾ മരിച്ചു; മുൻ യൂത്ത് പാസ്റ്റർക്കെതിരെ കേസ്

ഫ്ലോറിഡ : അമിത വേഗതയിലും മദ്യപിച്ചും വാഹനമോടിച്ച് അപകടമുണ്ടാക്കി എട്ടുവയസ്സുകാരിയായ മകളുടെ മരണത്തിന് കാരണക്കാരനായ മുൻ യൂത്ത് പാസ്റ്റർ ജോയൽ ഇസയാസ് ലീനിസിനെതിരെ (38) പോലീസ് കേസെടുത്തു. ജനുവരി 17-ന് ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ നടന്ന അപകടത്തിൽ ജൂലൈ 19-നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സഭയിലെ സംഗീത പരിപാടി കഴിഞ്ഞ് മൂന്ന് മക്കളുമൊത്ത് കാറിൽ മടങ്ങവേയാണ് അപകടമുണ്ടായത്. മണിക്കൂറിൽ 40 മൈൽ വേഗത പരിധിയുള്ള റോഡിൽ 104 മൈൽ വേഗതയിൽ ഓടിച്ച വാഹനം പോസ്റ്റിലിടിച്ചാണ് പിൻസീറ്റിലുണ്ടായിരുന്ന മകൾ സോയി മരിച്ചത്. ഡ്രൈവിങ്ങിനിടെ ഇയാളുടെ രക്തത്തിൽ അനുവദനീയമായതിലും കൂടുതൽ മദ്യത്തിന്റെ അളവ് കണ്ടെത്തിയിരുന്നു.

മറ്റൊരു വാഹനത്തിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇയാളോട് മറ്റ് കുട്ടികളുമായി ബന്ധപ്പെടരുതെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. നേരത്തെ ക്യാൻസർ ബാധിച്ച് ഭാര്യ മരിച്ച ഈ മുൻ പാസ്റ്റർ നിലവിൽ വാഹനാപരാധ കേസിൽ വിചാരണ നേരിടുകയാണ്. ആഗസ്റ്റ് 18-നാണ് കേസിന്റെ അടുത്ത കോടതി നടപടികൾ നടക്കുക.

Sharjah city AG

Comments are closed.