Ultimate magazine theme for WordPress.

പഴയകാല ദൈവാലയം സംരക്ഷിക്കാൻ വത്തിക്കാന്റെ സഹായം തേടി വിശ്വാസികൾ

ന്യൂയോർക്ക് : പടിഞ്ഞാറൻ ന്യൂയോർക്കിലെ ഔബേണിൽ സ്ഥിതി ചെയ്യുന്ന 160 വർഷത്തിലേറെ പഴക്കമുള്ള ഹോളി ഫാമിലി കാത്തലിക് ചർച്ച് തകർക്കപ്പെടാതെ സംരക്ഷിക്കാൻ പ്രാദേശിക വിശ്വാസികൾ വത്തിക്കാന്റെ അടിയന്തര ഇടപെടൽ തേടി. കെട്ടിടത്തിന്റെ സുരക്ഷിതത്വമില്ലായ്മ ചൂണ്ടിക്കാട്ടി റോചെസ്റ്റർ രൂപത 2024 ജൂണിൽ പള്ളി അടച്ചുപൂട്ടാൻ തീരുമാനിച്ചിരുന്നു.

തുടർന്ന് ദൈവാലയവും വസ്തുവും റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർക്ക് വിൽക്കാനുള്ള നീക്കങ്ങൾ സജീവമായതോടെയാണ് വിശ്വാസികൾ വത്തിക്കാൻ കോടതിയെ സമീപിച്ചത്. ദൈവാലയം നിലനിർത്തുന്നതിന് പള്ളിയുടെ അറ്റകുറ്റപ്പണികൾക്കും പരിപാലനത്തിനുമായി വ്യക്തമായ ധനകാര്യ പ്ലാൻ സമർപ്പിക്കാൻ വത്തിക്കാൻ വിശ്വാസികളുടെ കൂട്ടായ്മയായ ഹോപ്പിനോട് ആവശ്യപ്പെട്ടു.

വത്തിക്കാൻ അനുവദിച്ച സമയപരിധി പൂർത്തിയാകാനിരിക്കെ, ആവശ്യമായ തുക കണ്ടെത്താനായില്ലെങ്കിൽ പള്ളി വിൽക്കപ്പെടുകയും തകർക്കപ്പെടുകയും ചെയ്യുമെന്ന ആശങ്കയിലാണ് വിശ്വാസികൾ. 1861-ൽ അമേരിക്കൻ ആഭ്യന്തരയുദ്ധ കാലത്ത് നിർമ്മിക്കപ്പെട്ട ഈ ദൈവാലയം ചരിത്ര പ്രസിദ്ധനായ ബിഷപ്പ് പാട്രിക് ബേണിന്റെ ബാല്യകാല സ്മരണകൾ ഉറങ്ങുന്ന ഇടം കൂടിയാണ്.

Sharjah city AG

Comments are closed.