Ultimate magazine theme for WordPress.

*മിഷൻ ഇന്ത്യ നാഗ്പൂർ കൺവെൻഷൻ നവംബർ 4 മുതൽ; രജിസ്ട്രേഷൻ ആരംഭിച്ചു*

 

നാഗ്പൂർ: മിഷൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ വർഷത്തെ ‘നാഗ്പൂർ കൺവെൻഷൻ 2026’ നവംബർ 4 മുതൽ 8 വരെ ബഡ്ഡാവിലുമുള്ള എം.ഐ.ടി.എസ് (MITS) കാമ്പസിൽ നടക്കും. ‘Faith Triumphs’ എന്നതാണ് ഈ വർഷത്തെ കൺവെൻഷന്റെ മുഖ്യ പ്രമേയം.

ബൈബിൾ പഠനം, ഹബക്കുക്കിന്റെ പുസ്തകത്തെ ആസ്പദമാക്കിയുള്ള പ്രത്യേക ക്ലാസുകൾ, ആഗോള നെറ്റ്‌വർക്കിംഗ്, ഫെലോഷിപ്പ് എന്നിവയാണ് കൺവെൻഷന്റെ പ്രധാന ആകർഷണങ്ങൾ.

പ്രമുഖ ബൈബിൾ പണ്ഡിതന്മാരും ദൈവദാസന്മാരും വിവിധ സെഷനുകളിൽ ക്ലാസുകൾക്ക് നേതൃത്വം നൽകും.
റവ. സജി മാത്യു, ഡോ. സജി കെ. ലൂക്കോസ്, റവ. സന്തോഷ് ചെറിയാൻ, റവ. പി.ഡി. ജോസഫ്, ഡോ. ജെയിംസ് ചാക്കോ, ഡോ. പ്രേംജിത് കുമാർ, റവ. രാജു തോമസ്, റവ. എം. ഡാനിയേൽ, റവ. സാമുവൽ ചാക്കോ, റവ. സന്ദീപ് കുമാർ, റവ. ആശീർവാദ് ലിമ്മ, റവ. ജെസ്സൻ ഫിലിപ്പ്, റവ. സതീഷ് സുഖ്ദേവ തുടങ്ങിയവർ വിവിധ സെഷനുകളിൽ ശുശ്രൂഷിക്കും.

Sharjah city AG

Comments are closed.