Ultimate magazine theme for WordPress.

ബൈബിൾ ദൃശ്യാവിഷ്കാരങ്ങൾ ഇനി ഒടിടിയിലേക്ക്

ന്യൂയോർക്ക് : പ്രശസ്തമായ ബൈബിൾ നാടകങ്ങൾ ഡിജിറ്റൽ സ്ക്രീനുകളിൽ എത്തിക്കുന്നതിനായി പ്രമുഖ ക്രൈസ്തവ മാധ്യമ കൂട്ടായ്മയായ വണ്ടർ പ്രൊജക്റ്റും തിയേറ്റർ കമ്പനിയായ സൈറ്റ് & സൗണ്ടും തമ്മിൽ കരാറിലെത്തി. ജൂലൈ 30 മുതൽ ആമസോൺ പ്രൈം വീഡിയോയിലെ വണ്ടർ പ്രൊജക്റ്റ് ചാനലിലൂടെ ഈ ദൃശ്യാവിഷ്കാരങ്ങൾ പ്രേക്ഷകരിലേക്ക് എത്തും.

കരാർ പ്രകാരം യേശു, രൂത്ത്, മോശ, നോഹ, എസ്ഥേർ രാജ്ഞി, ദാവീദ്, ശിംശോൻ തുടങ്ങിയ പ്രശസ്തമായ ബൈബിൾ നാടകങ്ങളുടെ ചിത്രീകരിച്ച പതിപ്പുകൾ ഒടിടി പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും. ശരത്കാലം മുഴുവൻ ഓരോ രണ്ടാഴ്ച കൂടുമ്പോഴും പുതിയ പ്രൊഡക്ഷനുകൾ ചാനലിലൂടെ പ്രീമിയർ ചെയ്യുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.

അഞ്ച് പതിറ്റാണ്ടോളമായി തനത് സംഗീതവും കൂറ്റൻ സെറ്റുകളും മൃഗങ്ങളെയുമൊക്കെ അണിനിരത്തി ബൈബിൾ കഥകൾ അരങ്ങിലെത്തിക്കുന്ന ലോകപ്രശസ്ത കൂട്ടായ്മയാണ് സൈറ്റ് & സൗണ്ട്. ജീവിതത്തിൽ പ്രത്യാശ ആഗ്രഹിക്കുന്ന ലോകത്തിന് ബൈബിൾ സന്ദേശങ്ങൾ പകർന്നുനൽകാൻ ഈ കൂട്ടായ്മ സഹായിക്കുമെന്ന് വണ്ടർ പ്രൊജക്റ്റ് ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.

Sharjah city AG

Comments are closed.