ഫ്രാൻസ് : ഫ്രാൻസിൽ ദയാവധം നിയമവിധേയമാക്കുന്ന ബില്ലിനെ പിന്തുണയ്ക്കുന്ന ക്രൈസ്തവ ജനപ്രതിനിധികൾക്ക് പള്ളികളിൽ വിശുദ്ധ കുർബാന നൽകില്ലെന്ന് ബിഷപ്പ് മാർക്ക് ഐലെറ്റ് വ്യക്തമാക്കി. രാജ്യത്ത് ‘അസിസ്റ്റഡ് ഡൈയിംഗ്’ ബിൽ പാർലമെന്റിന്റെ പരിഗണനയിലിരിക്കെയാണ് സഭ നിലപാട് കടുപ്പിച്ചത്.
മനുഷ്യജീവന്റെ അന്തസ്സിനെതിരായ ഈ നിയമത്തെ പിന്തുണയ്ക്കുന്നത് ക്രൈസ്തവ വിശ്വാസത്തിന് നിരക്കാത്ത ഗുരുതരമായ തെറ്റാണെന്ന് ബിഷപ്പ് ഓർമ്മിപ്പിച്ചു. ദൈവകൽപ്പനകൾക്കും സഭാ പഠനങ്ങൾക്കും വിരുദ്ധമായി ജീവനെടുക്കുന്നതിനെ അനുകൂലിക്കുന്ന ജനപ്രതിനിധികൾ വിശുദ്ധ കുർബാന സ്വീകരിക്കുന്നതിൽ നിന്ന് സ്വയം വിട്ടുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫ്രഞ്ച് പ്രസിഡന്റിന്റെ പിന്തുണയോടെ അവതരിപ്പിച്ച ബില്ലിനെതിരെ ക്രൈസ്തവ സഭകളും ഇതര മതനേതാക്കളും ശക്തമായ കാമ്പെയ്‌നുകൾ നടത്തുന്നുണ്ട്. ജീവിതത്തിന്റെ അവസാന നിമിഷങ്ങളിൽ വേദന അനുഭവിക്കുന്നവർക്ക് നൽകേണ്ടത് മരണമല്ല, മറിച്ച് മികച്ച പാലിയേറ്റീവ് കെയറും പരിചരണവുമാണെന്ന് സഭ ചൂണ്ടിക്കാട്ടുന്നു.

Comments are closed.