അമേരിക്ക : അമേരിക്കയിൽ 1960-കൾ മുതൽ തുടരുന്ന വർഷത്തിൽ രണ്ടുതവണ ക്ലോക്കിലെ സമയം മാറ്റുന്ന രീതി അവസാനിപ്പിക്കാനും, ഡേലൈറ്റ് സേവിംഗ് ടൈം സ്ഥിരമാക്കാനുമുള്ള ബില്ല് യു.എസ് ജനപ്രതിനിധി സഭ വൻ ഭൂരിപക്ഷത്തോടെ പാസാക്കി. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിലാണ് ഈ തന്ത്രപ്രധാന തീരുമാനം ഉണ്ടായത്.
സഭയിൽ 117-നെതിരെ 308 വോട്ടുകൾ നേടിയാണ് ബില്ല് ഇപ്പോൾ ഉപരിസഭയായ സെനറ്റിലേക്ക് അയച്ചിരിക്കുന്നത്. ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ നവംബറിൽ സമയം സാധാരണ നിലയിലേക്ക് മാറ്റുന്ന രീതി ഇല്ലാതാകും; എങ്കിലും താൽപ്പര്യമില്ലാത്ത സംസ്ഥാനങ്ങൾക്ക് ഇതിൽ നിന്ന് മാറിനിൽക്കാൻ അനുവാദമുണ്ടാകും.
ക്ലോക്കിലെ സമയം മാറ്റുന്നത് ജനങ്ങളുടെ ഉറക്കത്തെ ബാധിക്കുമെന്നും, ജോലിസ്ഥലത്തെ പരിക്കുകളും റോഡപകടങ്ങളും വർദ്ധിപ്പിക്കുമെന്നും ബില്ലിനെ അനുകൂലിക്കുന്നവർ വാദിക്കുന്നു. സമയം സ്ഥിരമായി ഒരു മണിക്കൂർ മുന്നോട്ട് വെക്കുന്നത് ശൈത്യകാലത്ത് വൈകുന്നേരങ്ങളിൽ കൂടുതൽ വെളിച്ചം നൽകാനും സാമ്പത്തിക ഉണർവിനും സഹായിക്കുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
[9:27 pm, 15/7/2026] Joel: വെനസ്വേല ഭൂകമ്പം: 386 ദശലക്ഷം ഡോളറിന്റെ ദുരി

Comments are closed.