Ultimate magazine theme for WordPress.

പാകിസ്താനിൽ മരിയ ഷഹബാസിന്റെ നിയമപോരാട്ടം

പാകിസ്ഥാൻ : പാകിസ്താനിൽ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനത്തിനും വിവാഹത്തിനും ഇരയാക്കിയ പതിമൂന്നുകാരിയായ മരിയ ഷഹബാസ് എന്ന ക്രിസ്ത്യൻ പെൺകുട്ടിയെ മുപ്പതുകാരനായ തട്ടിക്കൊണ്ടുപോയവന്റെ കസ്റ്റഡിയിലേക്ക് തന്നെ വിട്ടയച്ച കോടതി വിധിക്കെതിരെ നിയമപോരാട്ടം ശക്തം. അലയൻസ് ഡിഫെൻഡിംഗ് ഫ്രീഡം എന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടനയുടെ സഹായത്തോടെയാണ് പെൺകുട്ടി നീതിക്കായി കോടതിയെ സമീപിച്ചിരിക്കുന്നത്.

കഴിഞ്ഞ ജൂലൈയിൽ ഷെഹ്രിയാർ അഹമ്മദ് എന്നയാൾ മരിയയെ തട്ടിക്കൊണ്ടുപോയി വ്യാജ രേഖകളുണ്ടാക്കി വിവാഹം കഴിക്കുകയായിരുന്നു. പെൺകുട്ടി പ്രായപൂർത്തിയാകാത്ത ആളാണെന്നും വിവാഹ രേഖകൾ വ്യാജമാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടും, പ്രായം പരിശോധിക്കാതെയാണ് ഫെഡറൽ ഭരണഘടനാ കോടതി കഴിഞ്ഞ ഫെബ്രുവരിയിൽ കുട്ടിയെ വീണ്ടും തട്ടിക്കൊണ്ടുപോയവന്റെ കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ടത്.

പ്രായപൂർത്തിയാകാത്തവരുടെ വിവാഹവും നിർബന്ധിത മതപരിവർത്തനവും നിയമവിരുദ്ധമാക്കിയ പാകിസ്താനിലെ തന്നെ നിയമങ്ങൾക്ക് വിരുദ്ധമാണ് ഈ കോടതി വിധി. ന്യൂനപക്ഷ വിഭാഗങ്ങളിലെ പെൺകുട്ടികൾക്കെതിരെ പാകിസ്താനിൽ തുടരുന്ന ഇത്തരം ക്രൂരതകൾക്കെതിരെ യൂറോപ്യൻ പാർലമെന്റും മനുഷ്യാവകാശ സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Sharjah city AG

Comments are closed.