ഗിൽഫോർഡ് : ഐപിസി ഗോസ്പൽ സെന്റർ ഗിൽഫോർഡ് സഭയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വാർഷിക കൺവെൻഷൻ ജൂലൈ 3 മുതൽ 5 വരെ നടത്തപ്പെടും. വിശ്വാസികളുടെ ആത്മീയ ഉണർവിനായി രാവിലെയും വൈകുന്നേരങ്ങളിലുമായി വിവിധങ്ങളായ പ്രത്യേക സെഷനുകളാണ് ഈ കൺവെൻഷനിൽ ക്രമീകരിച്ചിരിക്കുന്നതെന്ന് സഭാ ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.
കൺവെൻഷന്റെ വിവിധ സെഷനുകളിൽ പ്രശസ്ത ദൈവദാസന്മാരായ പാസ്റ്റർ ജേക്കബ് ജോർജ്ജ്, പാസ്റ്റർ ബിനോയി എബ്രഹാം, പാസ്റ്റർ ഷിബിൻ സാമുവൽ, പാസ്റ്റർ സാജു മാവേലിക്കര, സിസ്റ്റർ ഷീല തോമസ് എന്നിവർ ദൈവവചനത്തിൽ നിന്നും പ്രസംഗിക്കും. ഈ ആത്മീയ കൂട്ടായ്മ ജനങ്ങൾക്ക് വലിയ അനുഗ്രഹമായിരിക്കുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.
ഐപിസി യുകെ & അയർലൻഡ് റീജിയന്റെ പിവൈപിഎ (PYPA) പ്രസിഡന്റും ജിസിസി ഗിൽഫോർഡിന്റെ സീനിയർ പാസ്റ്ററുമായ സോണി ചാക്കോ കൺവെൻഷന് പൂർണ്ണ നേതൃത്വം നൽകും. റീജിയണിലെ വിവിധ സഭകളിൽ നിന്നുള്ള പ്രതിനിധികളും വിശ്വാസികളും ഈ ദിവസങ്ങളിലെ കൺവെൻഷൻ യോഗങ്ങളിൽ സജീവമായി പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Comments are closed.