യു കെ : യേശുക്രിസ്തുവിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരു ലാൻഡ്‌മാർക്ക് പരമ്പര നിർമ്മിക്കാൻ ബിബിസി അനുമതി നൽകി. ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള ഒരാളെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകൾ കൂടുതൽ വ്യക്തമാക്കാൻ ഈ ടെലിവിഷൻ പരിപാടികൾ സഹായിക്കുമെന്ന് ബ്രോഡ്കാസ്റ്റർ വ്യക്തമാക്കി.
ചരിത്രപരമായ ഗവേഷണങ്ങൾ, പുരാവസ്തു കണ്ടെത്തലുകൾ, അത്യാധുനിക സാങ്കേതിക വിദ്യകൾ എന്നിവ സമന്വയിപ്പിച്ചായിരിക്കും ഈ പരമ്പര തയ്യാറാക്കുക. ആ കാലഘട്ടത്തിലെ ലോകത്തെയും, അവിടെ യേശുക്രിസ്തു ഉണ്ടാക്കിയ സ്വാധീനത്തെയും മനസ്സിലാക്കാൻ സുവിശേഷങ്ങളെയും മറ്റ് ചരിത്രരേഖകളെയും ഇതിനായി ആശ്രയിക്കും.
യേശുക്രിസ്തുവിന്റെ ജീവിതത്തിന്റെ പ്രാധാന്യം വ്യക്തമാക്കാൻ ചരിത്ര വിശകലനങ്ങളും ക്രൈസ്തവ ചിന്തകരുടെ അഭിപ്രായങ്ങളും പരമ്പരയിൽ ഉൾപ്പെടുത്തും. ഇതിനൊപ്പം യഹൂദ, മുസ്ലീം മതനേതാക്കളുടെ പങ്കാളിത്തവും ഈ ചരിത്ര പരമ്പരയിൽ ഉണ്ടാകുമെന്ന് ബിബിസി കൂട്ടിച്ചേർത്തു.

Comments are closed.