Ultimate magazine theme for WordPress.

ബ്രിട്ടീഷ് രാജാവിന്റെ മതസൗഹാർദ്ദ നയങ്ങളിൽ വിയോജിപ്പുമായി ക്രൈസ്തവ എഴുത്തുകാരൻ

ബ്രിട്ടൻ : ബ്രിട്ടനിലെ ചാർളസ് രാജാവിന്റെ ബഹുമത സൗഹാർദ്ദ നയങ്ങളെയും മതസ്വാതന്ത്ര്യ ശ്രമങ്ങളെയും സ്വാഗതം ചെയ്യുമ്പോഴും, സഭയുടെ ആത്മീയ ദൗത്യം വ്യത്യസ്തമാണെന്ന് ഓർമ്മിപ്പിച്ച് പ്രമുഖ ക്രൈസ്തവ സുവിശേഷകൻ ജെ. ജോൺ. രാജ്യത്ത് എല്ലാ മതങ്ങൾക്കും തുല്യ സ്വാതന്ത്ര്യം ഉറപ്പാക്കുക എന്നതാണ് ഭരണകൂടത്തിന്റെ ദൗത്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭരണാധികാരിക്ക് എല്ലാ മതങ്ങളെയും ഒരുപോലെ സംരക്ഷിക്കാം. എന്നാൽ, യേശുക്രിസ്തു മാത്രമാണ് ഏക സത്യമെന്ന് പ്രഖ്യാപിച്ച ക്രൈസ്തവ സഭയ്ക്ക് എല്ലാ വിശ്വാസങ്ങളും ഒരേപോലെ സത്യമാണെന്ന് അംഗീകരിക്കാൻ കഴിയില്ല. സഭയുടെ യഥാർത്ഥ വിളി കേവലം മതപരമായ ഇടങ്ങൾ സംരക്ഷിക്കുകയല്ല, മറിച്ച് ക്രിസ്തുവിലൂടെയുള്ള രക്ഷാസന്ദേശം ജനങ്ങളിലെത്തിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ലൗകിക രാജ്യങ്ങളും കിരീടങ്ങളും താൽക്കാലികം മാത്രമാണെന്നും ക്രൈസ്തവരുടെ പരമാധികാര അനുസരണം യേശുക്രിസ്തുവിനോട് മാത്രമാണെന്നും ലേഖനം ഓർമ്മിപ്പിക്കുന്നു. രാജാവിനെ ബഹുമാനിക്കുകയും രാജ്യത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ തന്നെ, സഭ അതിന്റെ പരമപ്രധാനമായ സുവിശേഷ ദൗത്യത്തിൽ നിന്ന് പിന്മാറരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Sharjah city AG

Comments are closed.