ബ്രസീൽ : 2026 ഫിഫ ലോകകപ്പിൽ ബ്രസീൽ ടീമിന് ആത്മീയ പിന്തുണയേകാൻ ‘ദി പ്രെയർ: റൈസ് വിത്ത് ജീസസ്’ എന്ന പുസ്തകം സഹായിക്കുമെന്ന് രചയിതാക്കളായ സ്റ്റെഫാനിയ ലിയോയും അലക്സാണ്ടർ ഡെബെലോവും പ്രത്യാശ പ്രകടിപ്പിച്ചു. ബ്രസീൽ ടീമിന്റെ അടിയുറച്ച ക്രൈസ്തവ വിശ്വാസം അവർക്ക് തുണയാകുമെന്നാണ് ഇവരുടെ വിലയിരുത്തൽ.
മിയാമിയിൽ സ്കോട്ട്‌ലൻഡിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി സ്റ്റെഫാനിയ ലിയോ പുസ്തകത്തിന്റെ 30 കോപ്പികൾ ബ്രസീൽ ടീമിന് നേരിട്ട് കൈമാറി. തന്റെ ജീവിതത്തിലെ കഠിനമായ പ്രതിസന്ധികളിൽ ദൈവവിശ്വാസത്തിലൂടെ നേടിയെടുത്ത ആത്മീയ അനുഭവങ്ങളാണ് സ്റ്റെഫാനിയ ഈ പുസ്തകത്തിലൂടെ പങ്കുവെക്കുന്നത്.
ആമസോണിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടംപിടിച്ച ഈ പുസ്തകം ടീമിന് കൈമാറാൻ ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ ഭാരവാഹികൾ അനുകൂലമായാണ് പ്രതികരിച്ചത്. കളിക്കളത്തിലെ ഭാഗ്യത്തിനപ്പുറം കളിക്കാരുടെ ആത്മീയ വളർച്ചയ്ക്ക് ഈ ലഘുപുസ്തകം വലിയൊരു സഹായമാകുമെന്ന് അലക്സാണ്ടർ ഡെബെലോവ് വ്യക്തമാക്കി.

Comments are closed.