ചിക്കാഗോ: പിസിനാക്ക് കോൺഫറൻസിലെ ശുശ്രൂഷ രംഗത്തെ നേതൃത്വ വികസന സെമിനാറിന് പാസ്റ്റർ ജോയി പുന്നൂസ് നേതൃത്വം നൽകും. പാസ്റ്റർ കോശി വൈദ്യൻ,ഡോസണ്ണി ഫിലിപ്പ്,പാസ്റ്റർ ഫിന്നി എബ്രഹാം എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ജൂലൈ 3 വെള്ളിയാഴ്ച ഒന്നരയ്ക്ക് പ്രധാന സമ്മേളന വേദിയുടെ രണ്ടാം നിലയിലുള്ള നിർവാണ ബി യിലാണ് സെമിനാർ നടക്കുന്നത്. ബഡ്ജറ്റ്, ടൈം മാനേജ്മെന്റ്, കുടുംബ പരിപാലനം, ആത്മീയ ജീവിത വിജയം , ഭാവി പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ച് വിശദമായ ചർച്ചകൾ നടക്കും. പങ്കെടുക്കുന്നവരുടെ ചോദ്യങ്ങൾക്ക് പാനൽ അംഗങ്ങൾ
മറുപടി നൽകും.
കുര്യൻ ഫിലിപ്പ്
നാഷണൽ മീഡിയ കോർഡിനേറ്റർ
847 912 5578

Comments are closed.