Ultimate magazine theme for WordPress.

സിന്ധു നദീജല തർക്കം: ഇന്ത്യക്കെതിരെ യുദ്ധഭീഷണിയുമായി പാക്കിസ്ഥാൻ

കാശ്മീർ : സിന്ധു നദീജല കരാർ നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിൽ മാറ്റമില്ലെന്ന് വ്യക്തമായതോടെ യുദ്ധഭീഷണിയുമായി പാക്കിസ്ഥാൻ രംഗത്തെത്തി. ദേശീയ സുരക്ഷയും ജലസുരക്ഷയും അപകടത്തിലാണെന്ന് ബോധ്യപ്പെടുന്ന നിമിഷം ഇന്ത്യക്കെതിരെ യുദ്ധത്തിന് ഇറങ്ങുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പ്രഖ്യാപിച്ചു.

രാജ്യം നേരിടുന്ന രൂക്ഷമായ ആഭ്യന്തര ജലപ്രതിസന്ധിക്കിടെ ജനശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമായാണ് പ്രതിരോധ മന്ത്രിയുടെ ഈ പ്രകോപനപരമായ പ്രസ്താവനയെ അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. എആർവൈ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഖ്വാജ ആസിഫ് ഈ ഭീഷണി മുഴക്കിയത്.

2028 ജൂണോടെ പാക്കിസ്ഥാനിലേക്കുള്ള സിന്ധു നദീജലം പൂർണ്ണമായും തടയാൻ കഴിഞ്ഞേക്കുമെന്ന് ഇന്ത്യൻ ജൽ ശക്തി മന്ത്രി സി.ആർ പാട്ടീൽ വ്യക്തമാക്കിയ വീഡിയോ പരാമർശിച്ചായിരുന്നു പാക് മന്ത്രിയുടെ പ്രതികരണം. ജലവിതരണം തടസപ്പെടുത്തിയാൽ സൈനിക നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Sharjah city AG

Comments are closed.