Ultimate magazine theme for WordPress.

*ബെൽഫാസ്റ്റിൽ വീണ്ടും സംഘർഷസാധ്യത: ഓഫീസുകൾ അടപ്പിച്ചു*

 

 

യുകെ : ബെൽഫാസ്റ്റിൽ വരുംദിവസങ്ങളിൽ   കൂടുതൽ അക്രമങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുൻകൂട്ടി കണ്ടുകൊണ്ട് ഇവാഞ്ചലിക്കൽ അലയൻസും പ്രെസ്ബിറ്റീരിയൻ ചർച്ചും ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം തങ്ങളുടെ ഓഫീസുകളും പ്രധാന പരിപാടികളും നേരത്തെ അടയ്ക്കുവാൻ നിർബന്ധിതരായിരിക്കുകയാണ്.

കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം നഗരത്തിൽ നടന്ന കുടിയേറ്റ വിരുദ്ധ പ്രകടനങ്ങൾക്കിടയിൽ നിരവധി വീടുകൾക്കും വാഹനങ്ങൾക്കും തീയിട്ടിരുന്നു. ഒരു കത്തിക്കുത്ത് ആക്രമണത്തെ തുടർന്നാണ് പ്രദേശത്ത് വലിയ രീതിയിലുള്ള അക്രമ സംഭവങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.

ഈ ആക്രമണവുമായി ബന്ധപ്പെട്ട് മുപ്പതുകാരനായ സുഡാനി അഭയാർത്ഥി ഹാദി അലോദിദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റീഫൻ ഒഗിൽവി എന്നയാളെ വധിക്കാൻ ശ്രമിച്ചെന്ന കുറ്റമാണ് നിലവിൽ ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

Sharjah city AG

Comments are closed.