Ultimate magazine theme for WordPress.

*സതേൺ ബാപ്റ്റിസ്റ്റ് കൺവെൻഷൻ: പുതിയ പ്രസിഡന്റായി പാസ്റ്റർ വില്ലി റൈസ് തിരഞ്ഞെടുക്കപ്പെട്ടു*

 

 

 

യുഎസ് : അമേരിക്കയിലെ ഏറ്റവും വലിയ പ്രൊട്ടസ്റ്റന്റ് വിഭാഗമായ സതേൺ ബാപ്റ്റിസ്റ്റ് കൺവെൻഷന്റെ (SBC) പുതിയ പ്രസിഡന്റായി ഫ്ലോറിഡയിൽ നിന്നുള്ള പാസ്റ്റർ വില്ലി റൈസിനെ തിരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റായ പാസ്റ്റർ ക്ലിന്റ് പ്രെസ്‌ലിക്ക് പകരക്കാരനായാണ് അദ്ദേഹം ഈ പദവിയിലേക്ക് എത്തുന്നത്.

ഓർലാൻഡോയിൽ നടന്ന എസ്‌ബിസി വാർഷിക സമ്മേളനത്തിൽ (SBC Annual Meeting) നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പിൽത്തന്നെ വില്ലി റൈസ് വ്യക്തമായ ഭൂരിപക്ഷം നേടി. ആകെ രേഖപ്പെടുത്തിയ വോട്ടുകളിൽ 5,217 വോട്ടുകൾ (57.56%) സ്വന്തമാക്കിയാണ് അദ്ദേഹം വെന്നിക്കൊടി പാറിച്ചത്.

ഫ്ലോറിഡയിലെ ക്ലിയർവാട്ടറിലുള്ള കാൽവരി ചർച്ചിന്റെ സീനിയർ പാസ്റ്ററാണ് വില്ലി റൈസ്. അദ്ദേഹത്തോട് മത്സരിച്ച സൗത്ത് കരോളിനയിലെ ടെയ്‌ലേഴ്‌സ് ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ച് ലീഡ് പാസ്റ്ററായ ജോഷ് പവലിന് 3,821 വോട്ടുകൾ (42.16%) മാത്രമാണ് ലഭിച്ചത്. ആയിരക്കണക്കിന് പ്രതിനിധികൾ പങ്കെടുത്ത ഈ വാർഷിക സമ്മേളനത്തിൽ പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിനൊപ്പം, ശുശ്രൂഷാ രംഗങ്ങളിലെ സ്ത്രീകളുടെ പങ്കാളിത്തം ഉൾപ്പെടെയുള്ള വിവിധ സുപ്രധാന വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ടു.

Sharjah city AG

Comments are closed.