ജമ്മു–റിയാസിയുടെ അപ്പോസ്തലൻ പാസ്റ്റർ പി. ടി. സാമുവേൽ അന്തരിച്ചു; കശ്മീരിലെ സുവിശേഷ ചരിത്രത്തിലെ ഒരു യുഗം തീരുന്നു
ജമ്മു: ജമ്മു–കാശ്മീരിലെ ആദ്യകാല മിഷനറിമാരിൽ പ്രമുഖനും റിയാസിയിലെ ആദ്യ പെന്തക്കോസ്ത് സഭയുടെ സ്ഥാപകനുമായ പാസ്റ്റർ പി. ടി. സാമുവേൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഇതോടെ കശ്മീരിലെ സുവിശേഷ ചരിത്രത്തിലെ ഒരു മഹത്തായ അധ്യായത്തിനാണ് ഇന്ന് തിരശ്ശീല വീണിരിക്കുന്നത്.
അമ്പത്തിനാല് വർഷങ്ങൾക്ക് മുൻപ്, എത്തിച്ചേരാൻ വഴികളോ സൗകര്യങ്ങളോ ഇല്ലാതിരുന്ന കാലത്താണ് ദൈവവിളിയുമായി അദ്ദേഹം ജമ്മുവിലെ റിയാസിയിൽ സുവിശേഷ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അവിടെ ആദ്യ പെന്തക്കോസ്ത് സഭ സ്ഥാപിച്ചുകൊണ്ട് ഒരു തലമുറയുടെ വിശ്വാസത്തിനും ആത്മീയ വളർച്ചയ്ക്കും അദ്ദേഹം ശക്തമായ അടിത്തറയിട്ടു.
പ്രശസ്തി ആഗ്രഹിക്കാതെ, ആത്മാക്കളെ നേടുവാൻ ജീവിതം സമർപ്പിച്ച ഈ ദൈവദാസന്റെ വേർപാട് കശ്മീരിലെ വിശ്വാസ സമൂഹത്തിന് വലിയ നഷ്ടമാണ്. എങ്കിലും അദ്ദേഹം കണ്ണീരോടെ വിതച്ച വിശ്വാസത്തിന്റെ വിത്തുകൾ വരുംതലമുറകളിലെ മിഷനറിമാർക്ക് എക്കാലവും വലിയൊരു പ്രചോദനമായി നിലകൊള്ളുമെന്ന് സഭാംഗങ്ങൾ അനുസ്മരിച്ചു.

Comments are closed.