കോട്ലിപേട്ട്: കർണാടക പെന്തെക്കോസ്തൽ ചർച്ചസ് അസോസിയേഷൻ (KPCA)യുടെ ആഭിമുഖ്യത്തിൽ “Revive Coorg for Christ” എന്ന ആപ്തവാക്യവുമായി പ്രത്യേക മിഷൻ ലീഡേഴ്‌സ് മീറ്റ് ജൂൺ 13-ന് ഹാസൻ ജില്ലയിലെ കൊണനൂറ് ജെഹോവ നിസ്സി എജി ചർച്ചിൽ നടക്കും.
ആത്മീയ ഉണർവ് ശക്തിപ്പെടുത്തുക, സുവിശേഷ പ്രവർത്തനങ്ങൾക്ക് പുതുജീവൻ പകരുക, വിവിധ സഭകൾ തമ്മിലുള്ള ഐക്യവും സഹകരണവും വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് KPCA പ്രസിഡന്റ് Pr.Abraham Koshy അറിയിച്ചു. ജില്ലയിലെ എല്ലാ പാസ്റ്റർമാരും, സുവിശേഷകരും, മിഷൻ നേതാക്കളും, ക്രൈസ്തവ ശുശ്രൂഷകരും സമ്മേളനത്തിൽ പങ്കെടുത്ത് ആത്മീയമായി പ്രയോജനം നേടണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
മൈസൂരു ജില്ലയിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (DySP) രവീന്ദ്ര ഹോസമണി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമൂഹത്തിൽ സമാധാനം, സൗഹാർദം, ധാർമിക മൂല്യങ്ങൾ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സന്ദേശം നൽകും.
പ്രധാന പ്രഭാഷകരായി Pr.Joby Varghese തിരുവല്ല Pr.Benjamin Chacko എന്നിവർ പങ്കെടുക്കും. അവർ ദൈവവചനം ശുശ്രൂഷിക്കുകയും ക്രൈസ്തവ നേതൃത്വത്തിന്റെയും സുവിശേഷ ദൗത്യത്തിന്റെയും പ്രസക്തിയെക്കുറിച്ച് സന്ദേശങ്ങൾ നൽകുകയും ചെയ്യും.
രാവിലെ 10 മണി മുതൽ ഉച്ചകഴിഞ്ഞ് 3 മണിവരെ നടക്കുന്ന സമ്മേളനം Empowering Apostolic and Prophetic Generation എന്ന സംഘടനയുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. കൂർഗ്, ഹാസൻ, മൈസൂരു ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാസ്റ്റർമാർ, സഭാ നേതാക്കൾ, സുവിശേഷ പ്രവർത്തകർ, മിഷൻ പ്രവർത്തകർ എന്നിവർ വലിയ തോതിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്രൈസ്തവ നേതൃത്വത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പ്രദേശത്ത് ആത്മീയ നവോത്ഥാനത്തിനും സുവിശേഷ പ്രവർത്തനങ്ങൾക്ക് പുതിയ ഉണർവും ദിശാബോധവും നൽകുന്നതിനും ഈ സമ്മേളനം സഹായകരമാകുമെന്ന് പാസ്റ്റർ ഫ്രെഡി കൂർഗ് അറിയിച്ചു.
വാർത്ത:പാ ഫ്രെഡി കൂർഗ്

Comments are closed.