സ്വയം യേശുക്രിസ്തുവെന്ന് പ്രഖ്യാപിച്ച യുവാവ് വൈറ്റ് ഹൗസിന് മുന്നിൽ വെടിയുതിർത്തു; സീക്രട്ട് സർവീസ് വെടിവെച്ചു കൊന്നു
വാഷിംഗ്ടൺ: സ്വയം യേശുക്രിസ്തുവെന്ന് വിശ്വസിച്ചിരുന്ന 21 വയസുകാരനായ നസീർ ബെസ്റ്റ് എന്ന യുവാവാണ് വൈറ്റ് ഹൗസിന് പുറത്തുള്ള സുരക്ഷാ ചെക്ക്‌പോസ്റ്റിന് നേരെ വെടിയുതിർത്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങൾ സ്ഥിരീകരിച്ചു.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് യുഎസിനെ നടുക്കിയ സംഭവം നടന്നത്. വൈറ്റ് ഹൗസ് പരിസരത്ത് സംശയാസ്പദമായി നടന്ന ഇയാൾ പെട്ടെന്ന് റിവോൾവർ പുറത്തെടുത്ത് അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
തുടർന്നുണ്ടായ വെടിവെയ്പ്പിൽ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ അക്രമിയെ സംഭവസ്ഥലത്തുതന്നെ വെടിവെച്ചു കൊന്നു.
അക്രമത്തിനിടയിൽ ഒരു വഴിയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ആർക്കും തന്നെ പരിക്കേറ്റിട്ടില്ലെന്നാണ് ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നത്.

Comments are closed.