Ultimate magazine theme for WordPress.

*അമേരിക്കൻ വിപണിയിൽ പുതിയ തരംഗം; ക്രിസ്ത്യൻ ബ്രാൻഡിംഗുമായി എനർജി ഡ്രിങ്കുകൾ രംഗത്തേക്ക്*

 

 

യുഎസ് : അമേരിക്കൻ പാനീയ വിപണിയിൽ തികച്ചും പുതിയൊരു പ്രവണത ശക്തിപ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ‘പ്രെയ്സ് എനർജി’ , ‘യാഹ്‌വെ’ തുടങ്ങിയ പേരുകളിൽ വിപണിയിലെത്തുന്ന പുതിയ എനർജി ഡ്രിങ്കുകൾ പൂർണ്ണമായും ക്രൈസ്തവ ബ്രാൻഡിംഗോട് കൂടിയാണ് ജനങ്ങളിലേക്ക്  എത്തുന്നത്.

പരമ്പരാഗത എനർജി ഡ്രിങ്കുകളായ ‘മോൺസ്റ്റർ’ പോലുള്ള ബ്രാൻഡുകൾക്ക് പകരമായി ഒരു ആത്മീയ പദ ബദൽ (faith-filled alternative) എന്ന നിലയിലാണ് കഴിഞ്ഞ ജനുവരിയിൽ പ്രെയ്സ് എനർജി വിപണിയിലിറങ്ങിയത്. മോൺസ്റ്റർ ബ്രാൻഡിന്റെ നഖപ്പാടുകളുള്ള (claw mark) ലോഗോയ്ക്ക് ഹീബ്രു സംഖ്യാശാസ്ത്ര പ്രകാരം ‘666’ (ബൈബിൾ പ്രകാരം മൃഗത്തിന്റെ സംഖ്യ) എന്ന മൂല്യമുണ്ടെന്ന രീതിയിൽ ചില കോൺസ്പിരസി സിദ്ധാന്തങ്ങൾ പ്രചരിച്ചിരുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഈ പുതിയ ബ്രാൻഡുകളുടെ വരവ്.

താൻ കഴിക്കുന്നതും കുടിക്കുന്നതുമായ ആഹാര പാനീയങ്ങളിലൂടെ ദൈവത്ത മഹത്വപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് പ്രെയ്സ് എനർജിയുടെ സ്ഥാപകനും സോഷ്യൽ മീഡിയ ഇവാഞ്ചലിസ്റ്റുമായ ബ്രൈസ് ക്രോഫോർഡ് വ്യക്തമാക്കി.

Sharjah city AG

Comments are closed.